പുല്‍പ്പള്ളി: പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടാന്‍ സമയമായെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ. സുരേന്ദ്രകുമാര്‍ ജയിന്. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ ആരംഭിച്ച പരിഷത്ത് ശിക്ഷാവര്‍ഗ്, ബജ്രംഗ്ദള് ശൗര്യ പ്രശിക്ഷണവര്ഗ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഇന്ന് ധാരാളം പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്തുപോന്ന ബംഗാളില്‍ ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് ഇക്കുറി ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. മാറ്റങ്ങളുടെ ഗതിവേഗം മനസിലാക്കിയാവണം മുഖ്യമന്ത്രി മമതാ ബാനര്‍ജി ആഘോഷങ്ങള്‍ക്ക് സമൂഹ്യമാധ്യമങ്ങളിലൂടെ ആശംസ അിറിയിച്ചത്. കൂടുതല്‍ ഊര്‍ജസ്വലരാക്കി കര്‍മ്മോന്മുഖരാക്കാന്‍ ഈശ്വരന് തന്നെ സൃഷ്ടിച്ച പ്രതിസന്ധികളാകും കേരളത്തിലെ ഹൈന്ദവസമൂഹം ഇന്നനുഭവിച്ചു വരുന്നതെന്നും അദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് എസ്.ജെ.ആര് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി. മോഹനന്, ബ്രഹ്മചാരി അരുണ്‍, ജില്ലാ പ്രസിഡന്റ് എന്‍. അശോകന്, ജില്ലാ സെക്രട്ടറി കെ.എ സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. ശിക്ഷാവര്‍ഗ് മെയ് 15ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: