തിരുവനന്തപുരം: കടലിലും കായലിലും വിനോദ സഞ്ചാരികള്‍ അപകടത്തില്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടി.
ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ ഒരു മാസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. സൂചനാ ബോര്‍ഡുകള്‍ അവഗണിച്ച് സാഹസികത കാണിക്കുന്നവരില്‍ നിന്നു ഫൈന്‍ ഈടാക്കാന്‍ നടപടിയെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
കോവളം, ശംഖുമുഖം, വെള്ളായണി കായല്‍ എന്നിവിടങ്ങളില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. കേസ് ജൂണ്‍ 6 ന് തിരുവനന്തപുരത്തെ സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: