പത്തനംതിട്ട: കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്ക് പ്രചോദനം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഒ.രാജഗോപാല്‍ എംഎല്‍എയുടെ തിരുവനന്തപുരത്തെ ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്.
എ.കെ.ആന്റണിയുടെ അഭിപ്രായത്തില്‍ കേരളത്തിന്റെ അംബാസഡറാണ് രാജഗോപാല്‍. പൊതു സമൂഹത്തിന് സ്വീകാര്യമായ മുഖമാണ് അദ്ദേഹം. ഓഫീസ് അക്രമണം സംസ്ഥാനത്ത് അരാജകത്വം അഴിഞ്ഞാടുന്നതിന്റെ വ്യക്തമായ തെളിവാണ്. ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണമേനോന്, ടി.ആര്.അജിത് കുമാര്‍, അശോകന് കുളനട എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: