ഭുവനേശ്വര്‍ : ഒഡീഷയിലെ നവീന്‍ പട്നായിക് മന്ത്രിസഭ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പത്ത് പുതിയ മുഖങ്ങള്‍ ഉള്‍പ്പടെ 12 പേരാണ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്തത്. കൂടാതെ രണ്ട് മന്ത്രിമാരെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തി.
മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 മന്ത്രിമാര്‍ ശനിയാഴ്ച്ച രാജിവെച്ചിരുന്നു. മുന്നു വര്‍ഷം പൂര്‍ത്തിയാക്കിയ പട്നായിക് മന്ത്രിസഭ ആദ്യമായാണ് പുനഃസംഘടിപ്പിക്കുന്നത്. എസ്. എന്‍. പട്രോ, നിരഞ്ജന് പുജാരി, പ്രതാപ് ജെന, മഹേശ്വര് മൊഹന്തി, സാഷി ഭൂഷണ് ബെഹ്റ, പ്രഫുല്ല സമെല്, നൃഷിങ്ക സാഹു, അനന്ത് ദാസ്, ചന്ദ്ര സാരഥി ബെഹ്റ, സുശാന്ത് സിങ് എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തിയവര്.
ഇതില്‍ സുശാന്ത് സിങ്, നൃഷിങ്ക സാഹു, അനന്ത് ദാസ്, ചന്ദ്ര സാരഥി ബെഹ്റ, സാഷി ഭൂഷന് ബെഹ്റ എന്നിവര്‍ ആദ്യമായാണ് മന്ത്രിയാവുന്നത്. പ്രഫുല്ല മല്ലിക്ക്, രമേശ് ചന്ദ്ര മാജി എന്നിവരെയാണ് ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയത്.
2014ല്‍ പട്നായിക് അധികാരത്തിലെത്തിയപ്പോള്‍ പരിചയ സമ്പന്നരായവരെയാണ് മന്ത്രിസഭയിലെടുത്തത്. പുനഃസംഘടിപ്പിക്കുന്നതിനുള്ള മുന്നോടിയായി സ്പീക്കറായിരുന്ന നിരഞ്ജന് പൂജാരി ഏപ്രില്‍ അഞ്ചിന് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: