ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചണ്ഡീഗഡിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ യുവാവിന്റെ പരാതിക്കത്ത്- കത്തിലെ ആവശ്യം എന്താണെന്നല്ലേ, ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കാന്‍ പ്രധാനമന്ത്രി മോദിജി സഹായിക്കണമെന്ന്!
നഴ്സായി ജോലി ചെയ്യുന്ന ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കണം, അതിനായി പെണ്‍കുട്ടിയുടെയും തന്റെയും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പ്രധാനമന്ത്രി പ്രത്യേക ദൂതന്മാരെ വീടുകളിലേക്ക് അയക്കണമെന്നതാണ് ഈ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.
കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമായതിനാല്‍ നേരിട്ട് പ്രധാനമന്ത്രിക്ക് ഈ പരാതി എത്തുമെന്നതില്‍ സംശയമില്ല. ആവശ്യമുള്ള പരാതികളില്‍ പ്രധാനമന്ത്രി വേണ്ട നടപടികളും എടുക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് വിവാഹം നടത്തിക്കൊടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഒരു പരാതി ലഭിക്കുന്നത്. ചണ്ഡീഗഢ് സിറ്റി പോലീസിന് ഹെലികോപ്റ്റര്‍ നല്‍കണമെന്നാണ് മറ്റൊരു അപേക്ഷ. മറ്റൊന്നാകട്ടെ തന്റെ പൂന്തോട്ടത്തില്‍ നിന്നും പൂവ് പറിക്കുന്ന ആളിനെ കണ്ടെത്തി തരണമെന്നും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: