വിവാദപ്രസ്താവനകള്‍ നിര്‍ത്താതെ കെആര്‍കെ. ഇത്തവണ ക്രിക്കറ്റ് താരം വിരാട് കോഹ് ലിക്കെതിരെയാണ് പ്രസ്താവന. ഐപിഎല്ലില്‍ ആര്‍സിബി ഏറ്റവും പുറകിലാകാന്‍ കാരണം കോഹ്ലിയുടെ അഹങ്കാരമാണെന്നാണ് കെആര്‍കെ എന്ന കമാല്‍ റഷീദ് ഖാന്റെ ട്വീറ്റ്.
വിജയ്മല്യയുമായി കോഹ്ലിയെ താരതമ്യപ്പെടുത്തിയും പ്രസ്താവന നടത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റു വാങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനായില്ല. അഞ്ച്പോയിന്റുമായി ഏറ്റവും പിന്നിലാണ് ബാഗ്ലൂര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: