ഭോപ്പാല്‍: വിവാഹഘോഷയാത്രയില്‍ അലങ്കരിച്ച കാറിലിരുന്നതിന് ദലിത് വരന് മര്‍ദ്ദനമേറ്റു. മധ്യപ്രദേശിലെ ദേറിഗ്രാമത്തില് ഇന്നലെയാണ് സംഭവം. നാലംഗഅക്രമിസംഘം വരനായ പ്രകാശ് ബന്‍സാലിനെ കാറില്‍ നിന്നും വലിച്ചിറക്കിയാണ് മര്‍ദ്ദിച്ചത്. ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫറുടെ കാമറയും അക്രമികള്‍ തകര്‍ത്തു.
അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുമൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: