അഹമ്മദാബാദ്: നിര്ബന്ധിതമല്ലെങ്കില് വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. സ്വന്തം നിലയ്ക്കാണ് ലൈംഗികത്തൊഴിലാളികള്‍ വേശ്യാവൃത്തി സ്വീകരിച്ചിരിക്കുന്നതെങ്കില്‍ അവര്‍ക്കെതിരായ ക്രിമിനില്‍ കേസുകള്‍ നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ആണെങ്കില്‍ മാത്രമേ അത് കുറ്റകൃത്യമാകുന്നുള്ളൂ, കോടതി വ്യക്തമാക്കി.
ശാരീരികമോ ലൈംഗികമോ ആയ ചൂഷണം, അടിമത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370ാം വകുപ്പ് വ്യാഖ്യാനിക്കുകയായിരുന്നു കോടതി. ലൈംഗികത്തൊഴിലാളികളുടെ അടുത്തെത്തുന്ന ഇടപാടുകാരനു പോലും കുറ്റക്കാരന്‍ എന്ന വാക്കിന്റെ വ്യാഖ്യാനത്തിലുള്പ്പെടുന്നു, ജസ്റ്റിസ് ജെബി പര്‍ദിവാല പറഞ്ഞു.
വേശ്യാലയത്തില്‍ പോയതിന് വിനോദ് പട്ടേല്‍ എന്നയാളെയും മറ്റഞ്ചുപേരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത് റദ്ദാക്കണമെന്നഭ്യര്ഥിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഏതെങ്കിലും സ്ത്രീയ്ക്ക് ഒപ്പമല്ല പോലീസ് തന്നെ പിടികൂടിയത്. താന്‍ ഉൗഴം കാത്തിരിക്കുകയായിരുന്നു, ഹര്‍ജിയില്‍ പട്ടേല്‍ പറയുന്നു. അതിനാല്‍ ഇരയെ ചൂഷണം ചെയ്ത കുറ്റവാളിയല്ല താന്‍. പട്ടേല്‍ തുടര്‍ന്നു. വാദം കേട്ട കോടതി പട്ടേലിനെതിരായ കേസ് റദ്ദാക്കി, പേട്ടല്‍ വേശ്യാലയം നടത്തുന്ന റാക്കറ്റിന്റെ ഭാഗമല്ല, ലൈംഗികത്തൊഴിലാളിയെ ഇയാള്‍ ചൂഷണം ചെയ്തിട്ടുമില്ല. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: