ആലപ്പുഴ: ചകിരി ഉത്പാദനത്തിലെ കുത്തക ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കൈയടക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കയര്‍ യന്ത്ര-നിര്‍മ്മാണ കമ്പനിയില്‍ നിര്‍മിച്ച വിവിധ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചകിരിക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടായി. ഇത് പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടും ഫലപ്രദമായില്ല. കയര്‍ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചകിരിയും ചകിരിച്ചോറും കെട്ടിക്കിടക്കാതെ ഏറ്റെടുക്കാനുള്ള നടപടി ഉറപ്പാക്കും.മണിക്കൂറില്‍ 1000 തൊണ്ടുതല്ലി ചകിരിയാക്കുന്ന 65 ചെറിയയന്ത്രങ്ങളും മണിക്കൂറില്‍ 3500 തൊണ്ട് ചകിരിയാക്കുന്ന രണ്ട് വലിയ യന്ത്രങ്ങളുമാണ് ഫാക്ടറിയില്‍ നിര്‍മിച്ച് സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നത്. ഫാക്ടറി നല്‍കുന്ന യന്ത്രത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനുള്ള സര്‍വീസിങ് സൗകര്യം നിര്‍ബന്ധമായും ഉറപ്പാക്കണം. മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു.
















