ന്യൂദല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലകബാദില്‍ സ്കൂളിനു സമീപമുണ്ടായ വാതകചോര്ച്ചയില് ഏകദേശം 70ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കസ്റ്റംസ് ഡിപ്പോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാണി ഝാന്‍സി കന്യ സര്‍വോദയ വിദ്യാലയത്തിലാണ് ഇന്ന് രാവിലെ 7.35 ഓടെ വാതക ചോര്‍ച്ചയുണ്ടായത്.
കുട്ടികള്‍ക്ക് കണ്ണില്‍ നീറ്റലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സും 10 ആംബുലന്‍സും ദുരന്ത നിവാരണ സേന സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിത്തുടങ്ങി. വിദ്യാര്‍ത്ഥികളെ ബത്ര, മജീദിയ, ഇ.എസ്.ഐ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അധികൃതരോട് വിശദീകരണം തേടി. ആശുപത്രിയിലായ കുട്ടികളെ അദ്ദേഹം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: