പയ്യാവൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും പൈസക്കരി ദേവമാതാ ഹൈ സ്‌കൂളിന് നൂറ് ശതമാനത്തിന്റെ പൊന്‍തിളക്കം. ഇത്തവണ 121 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പത് വിഷയങ്ങള്‍ക്കും എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് വിഷയങ്ങള്‍ക്ക് എ പ്ലസ്സും ലഭിച്ചു. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയുടെ സഹായത്തോടെ കായികരംഗത്ത് കുതിച്ചുയര്‍ന്ന ദേവമാതാ വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ട് ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ് എന്നിവയില്‍ മികച്ച പരിശീലനമൊരുക്കുന്നു. കായിക മേളയിലെ ഉപജില്ല ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായി രണ്ടാം തവണയും ദേവമാതയുടെ കൈകളില്‍ ഭദ്രമാണ്. നൂറ് ശതമാനം നേട്ടം കൊയ്ത വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണയേകിയ ഹെഡ്മാസ്റ്റര്‍ പി.എം കൃഷ്ണന്‍, അധ്യപകര്‍ രക്ഷിതാക്കള്‍ എന്നിവരെയും സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസ് വെട്ടിക്കല്‍, പിടിഎ പ്രസിഡന്റ് ജോയി ജോസഫ്, മദര്‍ പിടിഎ പ്രസിഡന്റ് ബിന്ദു പന്തപ്ലാക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.
















