മട്ടന്നൂര്‍: കണ്ണൂര്‍ അന്തരാഷ്‌ട്ര വിമാനത്താവളത്തിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയരുന്ന മട്ടന്നൂരില്‍ ഇനി രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിംഗ് മാളും. പറന്നുയരാന്‍ ഒരുങ്ങുന്ന മട്ടന്നൂരില്‍ ഷോപ്പിംഗ് വിസ്മയങ്ങള്‍ക്ക് പുത്തന്‍ മിഴിവേകി രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിംഗ് മാളായ ലിങ്ക്‌സ് മാള്‍ 7ന് പ്രവര്‍ത്തനമാരംഭിക്കും. മട്ടന്നൂര്‍-തലശേരി റോഡില്‍ ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആധുനിക ഷോപ്പിംഗ്മാള്‍ നിര്‍മിച്ചത്. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍, മലബാറി, ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന വിവിധ ഫുട്‌കോര്‍ട്ടുകള്‍, വിവിധ ബ്രാന്റുകളുടെ ഷോറൂമുകള്‍, ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള വസ്ത്ര ശേഖരം, ഗെയിംസ് സോണ്‍ തുടങ്ങിയവ മാളിലുണ്ടാകും. 200 വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാനുള്ള സൗകര്യവും മാളിലുണ്ട്. 24 മണിക്കൂര്‍ സെക്യൂരിറ്റിയും മാളിന്റെ പ്രത്യേകതയാണ്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മാളിലേക്കുള്ളത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കും കര്‍ണ്ണാടകത്തിലെ കുടക് പ്രദേശത്തുള്ളവര്‍ക്കും മാള്‍ പ്രയോജനപ്പെടും. 7ന് രാവിലെ 11 മണിക്ക് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സിനിമാ നടി മാളവിക മേനോന്‍ മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, മട്ടന്നൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, സിനിമാ സംവിധായകന്‍ സലീം അഹമ്മദ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. വന്‍ നഗരങ്ങളില്‍ ലഭ്യമാകുന്ന വ്യാപാര സൗകര്യങ്ങള്‍ ഇനി മട്ടന്നൂര്‍ ലിങ്ക്‌സ് മാളില്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാകുമെന്ന് ലിങ്ക്‌സ് മാള്‍ മാനേജിംഗ് ഡയരക്ടര്‍ ഇ.കെ. ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശാന്ത് അസോസിയേറ്റ്‌സാണ് മാള്‍ രൂപകല്‍പന ചെയ്തത്. ടൈംസ് റീട്ടേയില്‍സാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലീസിംഗ് നടത്തുന്നത്. പിസിഎം പ്രൊജക്ട് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് കണ്‍സ്‌ക്ഷന്‍സ് പ്രവൃത്തി നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ സുദിഷ്ണ ശശിധരന്‍, കെ.കെ.ശ്രീനിവാസന്‍, ബിനോയ് ശശി, ആര്‍ക്കിടെക്റ്റ് പ്രശാന്ത്, അംബരീഷ് എന്നിവരും പങ്കെടുത്തു.
















