അമ്പലപ്പുഴ: സര്‍വ്വചരാചരങ്ങളെയും നിന്ദിക്കാതിരിക്കുക എന്നതാണ് ഭാഗവതത്തിന്റെ സാരമെന്ന് ജ്ഞാനകര്‍മ്മ ഭക്തിയോഗം എന്ന വിഷയത്തില്‍ വിമല്‍ വിജയ പറഞ്ഞു. ജീവിതത്തില്‍ ഒരു പുല്ലിനെപ്പോലും നിന്ദിക്കരുതെന്നാണ് വിഭൂതിയോഗം പറയുന്നത്. ജ്ഞാനവും വിജ്ഞാനവും രണ്ടും രണ്ടാണ്. വിജ്ഞാനം ബാഹ്യമായ അറിവാണെങ്കില്‍ ജ്ഞാനം എന്നത് പ്രപഞ്ചം ഈശ്വരസ്വരൂപംതന്നെയെന്ന തിരിച്ചറിവാണ്.
അറിവ് ഭാരമാകാതെ നോക്കിയില്ലെങ്കില്‍ അത് കൊണ്ടെത്തിക്കുന്നത് അന്ധകാരത്തിലായിരിക്കും. എന്നില്‍ നിന്നും അന്യമല്ല മറ്റൊരു ജീവിയുടെ സ്വരൂപം എന്നതാണ് ഹരിനാമകീര്‍ത്തനം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് ഹരിനാമകീര്‍ത്തനം ഒരു ഫാഷനായാണ് ആളുകള്‍ കാണുന്നത്. എതെങ്കിലും ഭാരങ്ങള്‍ അഴിച്ചുവയ്‌ക്കുന്നതല്ല ആത്മീയത. അവനവന്റെ സ്വന്തം സ്വരൂപത്തെ തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടത്. ചാവ് മൃഗങ്ങള്‍ക്കും, മരണം മനുഷ്യനും സമാധി മരണമില്ലാത്തവനും നിര്‍ണ്ണയിച്ചിരിക്കുന്നതും പ്രകൃതി തത്ത്വമായാണ്. ദക്ഷിണ എന്നത് ജ്ഞാനസന്ദേശം തന്നെയാണ്. ചെയ്യേണ്ടത് ചെയ്യേണ്ടതുപോലെ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതാണ് ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.
പാപം കഴുകി കളയുന്ന പമ്പയെ മലിനപ്പെടുത്തുകയാണ് ഭക്തര്‍ ചെയ്യൂന്നതെന്ന് ദക്ഷിണ മേഖല ഐ ജി പി.വിജയന്‍ പറഞ്ഞു. ഭാഗവതസത്ര വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ശിവക്ഷേത്രത്തില്‍ എങ്ങിനെ പ്രാര്‍ത്ഥിക്കണം എന്നു പോലും അറിയാത്ത നിരവധി ഭക്തര്‍ ഇപ്പോഴും ഉണ്ട്.
നാം അന്വഷിക്കുന്ന ദൈവം നമ്മില്‍ തന്നെ യുണ്ട് എന്നതാണ് ഭാരതീയ തത്ത്വശാസ്ത്രം. ഒരു കാലത്ത് മനസ്സുനിറയെ ഭക്തിയും ,ഹൃദയം നിറയെ അയ്യപ്പനുമായിട്ടായിരുന്നു മല ചവിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള ഭക്തി ഉണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ണ്‍െ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശബരിമലയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്നത്. ഏതൊരു തീര്‍ത്ഥാടനം നടത്തിയാലും എന്തിനു വേണ്ടിയാണെന്ന് ചിന്തിച്ചാല്‍ ഇതിന് പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
















