ന്യൂദല്‍ഹി: ചെങ്കോട്ടയില്‍നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. പതിവു പരിശോധനകള്‍ക്കിടെ ചെങ്കോട്ടയിലെ കിണറില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല.
ദല്‍ഹി പൊലീസും ദേശീയ സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി. ഗ്രനേഡ് പരിശോധനയ്ക്കായി കൊണ്ടുപോയി. ലോക മഹായുദ്ധകാലത്തേതായിരിക്കാമെന്നാണ് നിഗമനം. കിണര്‍ വൃത്തിയാക്കുന്നതിനിടെ ഫെബ്രുവരിയിലും സ്ഫോടകവസ്തുക്കളുടെ പെട്ടികള്‍ ഇതിനുള്ളില്‍ നിന്ന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: