ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് 14 പേര്‍ മരിക്കുകയും 24പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ എത്ത ജില്ലയിലാണ് അപകടം. സക്രൗളിയില്‍ നിന്ന് ആഗ്രയിലേക്ക് പോയ മിനിബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതായിരിക്കാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
















