മുസാഫര്‍നഗര്‍: ഒരു മുസ്ലീം കർഷകൻ ഗോശാല നിർമ്മിക്കാനായി തന്റെ സ്ഥലം വിട്ടു നൽകിയിരിക്കുന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സർവാത് അലിയെന്ന 40കാരനാണ് മഹനീയമായ ഈ കർമ്മം ചെയ്തത്.
മുസാഫര്‍നഗറിലെ ബാലാജി ദം ക്ഷേത്ര പ്രസിഡന്റിന് തന്റെ രണ്ട് ബിഗാസ് (80 സെന്റോളം) സ്ഥലമാണ് ക്ഷേത്രത്തിന്റെ പേരിലാക്കി സാര്‍വാത് അലി നൽകിയത്. അലിയുടെ ഈ മഹാമനസ്കതയെ എല്ലാവരും വളരെയധികം പ്രശംസിച്ചു.
















