Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സൈനികരുടെ ചോര പാഴാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:51 am IST
inVicharam

ഏതു തരത്തില്‍ നോക്കിയാലും ഇന്ത്യയോട് നേരിടാനുള്ള ശക്തിയോ സാമര്‍ത്ഥ്യമോ പാക്കിസ്ഥാനില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ അവരെ ബോധ്യപ്പെടുത്തിയതാണിത്. നേരിട്ട് മുട്ടാന്‍ കെല്‍പ്പില്ലാത്തവര്‍ ഒളിഞ്ഞിരുന്ന് കല്ലെറിയുകയും പിന്നില്‍നിന്ന് കുത്താറുമുണ്ട്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഈ കുരുത്തംകെട്ട പണിക്കിടയില്‍ ഇന്ത്യന്‍ സൈനികരുടെ രക്തം വീഴുകയാണ്. ഭൂമിയില്‍ പതിക്കുന്ന അവരുടെ ഒരുതുള്ളിചോരപോലും പാഴായിക്കൂടാ. ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കില്‍ മറുപടി നല്‍കാന്‍ നമ്മുടെ സൈന്യത്തിന് കരുത്തുണ്ട്.

പത്താന്‍കോട്ട്, ഉറി സംഭവങ്ങള്‍ക്ക് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്റെ കരണക്കുറ്റിക്കേറ്റ പ്രഹരമാണ്. അതിന്റെ ജാള്യത മറക്കാനുള്ള പേക്കൂത്തുകള്‍ തുടരുകയാണ്. അതില്‍ ഏറ്റവും നികൃഷ്ടമായ നടപടിയാണ് ഈമാസം ഒന്നിന് പുലര്‍ച്ചെ ജമ്മുകശ്മീരിലെ പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയില്‍ നടത്തിയത്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തുകൊന്ന് മൃതദേഹം വികൃതമാക്കുകയായിരുന്നു. ഈ നടപടി ഭീരുത്വം നിറഞ്ഞതും മനുഷ്യത്വരഹിതവുമാണെന്ന് പരക്കെ വിലയിരുത്തുന്നു. മെയ് ഒന്നിന് പാക്ക് അധിനിവേശ കശ്മീരിലെ ഭട്ടല്‍ മേഖലയില്‍നിന്നു പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ (ബിഎറ്റി) സേനാംഗങ്ങളാണ് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്തത്. പാക്ക് സൈന്യത്തിന്റെ സഹായത്തോടെയാണിത്. സംഭവസ്ഥലത്തിന് അടുത്ത് ബിഎറ്റി പരിശീലന ക്യാമ്പ് നടക്കുന്നുമുണ്ട്.

അതിര്‍ത്തി ലംഘിച്ച് 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഈ ഭീകരത. സമീപത്തെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് ശ്രദ്ധതെറ്റിച്ച ശേഷമായിരുന്നു ബിഎറ്റി സംഘം അതിര്‍ത്തി ലംഘിച്ചത്. വളരെ നേരത്തെ തയാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പാക്ക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് സംഭവമെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും ഭീകരരാണ് മൃതദേഹം വികൃതമാക്കിയതെന്നും പാക്ക് കരസേന വിശദീകരിക്കുന്നത് പതിവ് ഏര്‍പ്പാടാണ്. പാക്ക് സൈന്യം വെറും തെമ്മാടിക്കൂട്ടമായി മാറിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്ങിന്റെ പ്രതികരണം. ഏതായാലും ഇനി കണ്ടും കേട്ടും മിണ്ടാതിരിക്കരുതെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുകയാണ്. അതിനനുസരിച്ച തീരുമാനം ഇന്ത്യ സ്വീകരിക്കുകയാണ്.

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയത് അതിന്റെ ഭാഗമാണ്. സൈനിക തയാറെടുപ്പുകള്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് കശ്മീരിലുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തിന് എന്തു നടപടിക്കും അധികാരം നല്‍കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാവില്ല. ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം പാക്ക് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. മിന്നലാക്രമണം അടക്കമുള്ള മറ്റു സാധ്യതകളും ആരായുന്നുണ്ട്. യുദ്ധകാലത്തുപോലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങേയറ്റം കിരാത നടപടിയാണ് പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെറ്റ്‌ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാന്റെ ഒളിയുദ്ധത്തിന് അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ രാഷ്‌ട്രീയ നേതൃത്വവും പട്ടാളവും രണ്ടുതട്ടിലാണെന്നത് പ്രത്യേകം പറയേണ്ടതില്ല. പ്രധാനമന്ത്രിയുടെ ഭരണപരമായ ഉത്തരവുകള്‍ പോലും പട്ടാളമേധാവിത്വം തള്ളിക്കളഞ്ഞത് കഴിഞ്ഞദിവസമാണ്. പട്ടാളം വീണ്ടും ഭരണ നേതൃത്വം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തിന്റെ മേധാവിയായിരുന്ന ഖമര്‍ ജാവേദ് ബജ്‌വ പട്ടാളമേധാവിയായതിനു ശേഷമാണ് പാക്ക് ഭീകരരും പട്ടാളവും ചേര്‍ന്ന് നമ്മുടെ സൈന്യത്തിനെതിരെ തിരിഞ്ഞത്. പാക്കിസ്ഥാന് 1.25 ലക്ഷം സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെങ്കില്‍ ഇന്ത്യക്കത് 2.5 ലക്ഷമാണ്. ഇനി ചൊറിയാന്‍ ഒരുങ്ങിയാല്‍ പട്ടാളത്തിന്റെ തലതന്നെ തെറിക്കുമെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുകതന്നെ വേണം.

ഒരു പട്ടാളക്കാരനെ പാക്കിസ്ഥാന്‍ വധിച്ചാല്‍ 50 പാക്ക് പട്ടാളക്കാരന്റെ ശിരഛേദം നടത്തണമെന്ന വികാരമാണ് വീരമൃത്യുവരിച്ച ജവാന്റെ മകളുടേത്. ജനങ്ങളാകെയും ആ വിധമാണ് ചിന്തിക്കുന്നത്. ക്ഷമയ്‌ക്കും ഒരതിരുണ്ട്. ഇന്ത്യയുടെ ക്ഷമ ദൗര്‍ബല്യമായി ലോകവും കാണരുത്. മുഷ്‌ക്ക് അടക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിക്കാം. നയതന്ത്ര പ്രതിനിധികളെ തിരിച്ചയക്കാം. നമ്മുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാം. സൈനികരുടെ ചോര പാഴാകാതിരിക്കാനുള്ള കടുത്ത നടപടിക്ക് അമാന്തിച്ചുകൂടാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.