ന്യൂദല്‍ഹി: ഉന്നത റാങ്കുള്ള കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പാഠ്യ പദ്ധതി സ്വന്തമായി തയ്യാറാക്കുന്നതിനുള്ള സ്വയംഭരണാവകാശം നല്‍കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഒരു ദേശീയ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി.
യുജിസി, എഐസിടിഇ എന്നിവ ഇക്കാര്യത്തില്‍ ചില തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സ്വയംഭരണ നയവുമായി മുന്നോട്ട് പോകും. നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഉയര്‍ന്ന റാങ്കിങ്ങില്‍ എത്തിയ സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
















