ചണ്ഡിഗഡ്: സസ്‌പെന്‍ഷനില്‍ കഴിയുന്ന വിവാദ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്ങിന് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി. പത്താന്‍കോട്ട് ഭീകരാക്രമണത്തെത്തുടര്‍ന്ന് സംശയനിഴലിലായിരുന്ന ഇയാളെ എന്‍ഐഎ അന്വേഷണത്തിന് ഒടുവില്‍ കുറ്റവിമുക്തനാക്കിയിരുന്നു.
പഞ്ചാബ് ഡിജിപിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച ഇയാളുടെ നിര്‍ബന്ധിത വിരമിക്കല്‍ സംബന്ധിച്ച കേസ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചിരുന്നു. എഎസ്‌ഐ ആയി സര്‍വ്വീസ് ആരംഭിച്ച ഇയാള്‍ സര്‍വ്വീസിലുടനീളം വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. നീണ്ടകാല സര്‍വ്വീസിലെ ഇയാളുടെ അച്ചടക്കരാഹിത്യവും ദുര്‍നടപ്പും ചൂണ്ടിക്കാട്ടിയാണ് നടപടി.
















