പൂനെ: ഐടി ദമ്പതികള്‍ക്ക സ്‌കൈപ്പിലൂടെ വിവാഹമോചനം നേടി. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. പരാതിക്കാരായ ദമ്പതികളില്‍ ഭര്‍ത്താവ് സിംഗപ്പൂരിലും ഭാര്യ ലണ്ടനിലുമാണ് ജോലി ചെയ്യുന്നത്.
ഹര്‍ജി പരിഗണിച്ച ദിവസം ഭര്‍ത്താവ് കോടതിയില്‍ ഹാജരായെങ്കിലും ഭാര്യക്ക് വീസ ചട്ടങ്ങള്‍ കാരണം എത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇവരുടെ അഭിഭാഷകയുടെ അഭ്യര്‍ഥന പരിഗണിച്ച കോടതി, യുവതിക്കു സ്‌കൈപ്പിലൂടെ ഹാജരാകാന്‍ അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദമ്പതികള്‍ കോടതിയില്‍ വേര്‍പിരിയല്‍ ഹര്‍ജി നല്‍കിയത്. 2015 മേയിലായിരുന്നു ഇവരുടെ പ്രണയ വിവാഹം. എന്നാല്‍ ഒരു മാസത്തിനുശേഷം ദമ്പതികളുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും വേര്‍പിരിയലിലേക്കു നയിക്കുകയുമായിരുന്നു.
















