Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവസാന അമ്പ്, ഇവിടെനിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 10:25 am IST
in Vicharam

ഇന്ത്യ 2000 വര്‍ഷം മുമ്പ് എത്രമേല്‍ സമ്പന്നമായിരുന്നുവെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആങ്ഗസ് മാഡിസണ്‍ കണക്കുകളും വിവരങ്ങളും ചേര്‍ത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ആകെ 50-70 ശതമാനം ആഭ്യന്തര ഉല്‍പ്പാദനം ഇന്ത്യയിലും ചൈനയിലും കൂടിയായിരുന്നു. മാര്‍ക്കോപോളോ തന്റെ സഞ്ചാര എഴുത്തുകളില്‍ പറയുന്നുണ്ട് ഇന്ത്യയുടെ പ്രൗഢിയെക്കുറിച്ച്.

ഇന്ത്യയില്‍ ഏറ്റവും സാങ്കേതിക വിദ്യയുള്ള വന്‍കപ്പലുകള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. മറ്റു രാജ്യങ്ങള്‍ക്കും കപ്പലുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ 12 നിലകളുള്ള കൂറ്റന്‍ കപ്പലുകളായിരുന്നു ഇന്ത്യയുടേത്. മറ്റുള്ളവയേക്കാള്‍ 15 ഇരട്ടി ശേഷിയുള്ളവ-ചില ഉദാഹരണം പറഞ്ഞുവെന്നു മാത്രം. പില്‍ക്കാലത്ത് ഇന്ത്യന്‍ സാമ്പത്തികാവസ്ഥ ക്ഷയിച്ചു. ചൈന മുന്നേറി.

എങ്ങനെ എന്തുകൊണ്ടാണിതെല്ലാം സംഭവിച്ചതെന്ന് ആലോചിക്കണം. ചിലത് മറക്കരുത്. 1193 ല്‍ ബഖ്തിയാര്‍ ഖില്‍ജി ബീഹാറിലെ നാളന്ദ തകര്‍ത്തു. 800 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലയായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 20,000 പഠിതാക്കള്‍ അവിടെ ഉണ്ടായിരുന്നു. 2000 പണ്ഡിതര്‍ അദ്ധ്യാപകരായിരുന്നു. 60 വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. ലോകത്തെ വിവിധ മേഖലയിലെ വിവരങ്ങള്‍ മുഴുവന്‍ അടങ്ങിയ കൂറ്റന്‍ ഗ്രന്ഥശാല ഉണ്ടായിരുന്നു. ഖില്‍ജി ചോദിച്ചറിഞ്ഞു, അവ ഗ്രന്ഥങ്ങളാണെന്നും അതില്‍ അറിവാണെന്നും. ഖുറാനില്ലാത്ത അറിവുകളോ, അങ്ങനെ അറിവുണ്ടാവില്ല, ഉണ്ടെങ്കില്‍ അത് അറിയേണ്ടതല്ല എന്ന് പ്രഖ്യാപിച്ച്, പുസ്തകപ്പുരയ്‌ക്ക് തീയിടാന്‍ നിര്‍ദ്ദേശിച്ചു. നാളന്ദയും വിക്രം ശിലയും തക്ഷശിലയും ഉദയ്ഗിരിയും നശിപ്പിച്ചു. ഇത് നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

ഇവിടെ വിജ്ഞാനം നശിപ്പിക്കപ്പെട്ടപ്പോള്‍ യുറോപ്പില്‍ തുടങ്ങുകയായിരുന്നു. നമുക്ക് വ്യക്തികള്‍ ശേഖരിച്ചും സൂക്ഷിച്ചും വെച്ചതുമാത്രമാണ് ശേഷിച്ചത്.1757 ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന് പുതിയത് ചിലതാരംഭിച്ചു. അപ്പോഴേക്കും നമ്മള്‍ മറ്റെല്ലാം മറന്നിരുന്നു. നമുക്ക് ധര്‍മ്മം സംരക്ഷിക്കാനുള്ള നെട്ടോട്ടമായിരുന്നു. അരക്ഷിതമായ സമൂഹത്തിന് വികസിക്കാനോ മറ്റെന്തെങ്കിലും ആലോചിക്കാനോ സമയമുണ്ടായിരുന്നില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സ്വത്വം നശിപ്പിക്കാന്‍ തീരുമാനിച്ചു. ഒന്നിച്ചുനില്‍ക്കുന്ന നമ്മെ ഭിന്നിപ്പിക്കുകയാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനവര്‍ ആറു മേഖലകള്‍ കണ്ടെത്തി. അതിന് ആളുകളെ നിയോഗിച്ചു.

ഒന്നാമതായി ഹിന്ദു-മുസ്ലിം എന്ന വിഭജനമുണ്ടാക്കി. അതിനവര്‍ സയ്യിദ് അഹമ്മദ് ഖാനെ നിയോഗിച്ചു. അലിഗഢ് മുസ്ലിം സര്‍വകലാശാലയുണ്ടാക്കിക്കൊടുത്തു. അടുത്തത് ഹിന്ദുവും സിഖും രണ്ടാണെന്ന് സ്ഥാപിക്കലായിരുന്നു. മൂന്നാമത് ആര്യന്‍-ദ്രാവിഡന്‍ എന്ന വിഭജനം സ്ഥാപിച്ചു. നാലാമതായി ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന് രണ്ടാക്കിക്കണ്ടു. അഞ്ചാമത്തേത് ജാതി ഹിന്ദുക്കളും അവര്‍ണ്ണരും എന്ന വിഭജനമായിരുന്നു. ആറാമതായി രാജാക്കന്മാരും നാട്ടുരാജാക്കന്മാരും. ഈ വിഭജനം അവര്‍ വളര്‍ത്തി. അവര്‍ ഇത് സ്‌കൂള്‍ പാഠപുസ്തകളില്‍ പെടുത്തി. അതിനുമുമ്പുള്ളതെല്ലാം മറന്ന നമ്മള്‍ പുതിയ തുടക്കമായി ഇതെല്ലാം പഠിച്ചു, വിശ്വസിച്ചു. കമ്മ്യൂണിസ്റ്റുകള്‍ ഈ നുണകള്‍ പ്രചരിപ്പിച്ച് വിശ്വസിപ്പിച്ചു, വിശ്വസിപ്പിക്കുന്നു.

കമ്മ്യൂണിസ്റ്റുകള്‍ വിദേശികളുടെ ഏജന്റുമാരായിരുന്നു എക്കാലത്തും. 1920-25 കാലം ഇന്ത്യന്‍ ചരിത്രത്തില്‍ പ്രധാനമാണ്. 1925 ലാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഘടകം തുടങ്ങിയത്. അതൊരു ക്രിസ്മസ് ദിവസമായിരുന്നു. ആ വര്‍ഷം വിജയദശമി ദിനത്തിലാണ് ഡോ. ഹെഡ്‌ഗേവാര്‍ ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസ് സ്ഥാപിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങുംമുമ്പ് ഇ.എം.എസ്. നമ്പൂതിരിപ്പാട് മലബാര്‍ കോണ്‍ഗ്രസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍, വിദര്‍ഭ കോണ്‍ഗ്രസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയും. രണ്ടു സംഘടനകളും ഒരേ കാലത്തു തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയുടെ വിഘടനത്തിനും ആര്‍എസ്എസ് ഐക്യത്തിനും പ്രവര്‍ത്തിച്ചു.

1942 ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമരക്കാരെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് ചാരപ്രവൃത്തി ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെ പട്ടിയെന്നു വിളിച്ചു, ഗാന്ധിജിയെ അപഹസിച്ചു. ബ്രിട്ടീഷുകാരില്‍നിന്ന് പ്രതിഫലം പറ്റി.

ഇന്ത്യ വിഭജിക്കണമെന്നും പാക്കിസ്ഥാനുണ്ടാക്കണമെന്നും മുഹമ്മദലി ജിന്ന വാദിച്ചു. അതിനെ പിന്തുണച്ചത് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമാണ്. ഇന്ത്യ ഒറ്റ രാജ്യമല്ലെന്ന് അവര്‍ വാദിച്ചു. ഒടുവില്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഈ ‘തെമ്മാടികള്‍’- ഈ വാക്കുപയോഗിക്കുന്നതില്‍ ഖേദമുണ്ട്-അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സായുധ സമരം മാത്രമേ അവര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നുള്ളു. അവരെ നേരിട്ടതിന് സര്‍ദാര്‍ പട്ടേലിനു നന്ദി പറയണം.

1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ചൈനയ്‌ക്കൊപ്പം നിന്നു.

അക്കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കം വന്നു. ഒരു വിഭാഗം റഷ്യയെ തുണച്ചു. രണ്ടു കൂട്ടരും ഇന്ത്യയ്‌ക്കൊപ്പം നിന്നില്ല. 1964-ല്‍ ചൈന അണുപരീക്ഷണം നടത്തി. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ചൈനയ്‌ക്കൊപ്പം ആഘോഷിച്ചു. പില്‍ക്കാലത്ത് അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ 1998-ല്‍ പൊഖ്‌റാന്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു. വാജ്‌പേയിയെ യുദ്ധക്കൊതിയനെന്ന് വിളിച്ചു. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം.

ആക്രമണമാണ് ഇവരുടെ തത്ത്വവും പ്രയോഗവും. ലോകത്തെവിടെയും ഇവരുടെ സ്വഭാവം ഇതാണ്. ആര്‍എസ്എസ് സര്‍ സംഘചാലക് ഗുരുജി കേരളത്തില്‍ ആദ്യം വന്നപ്പോള്‍ ഇവര്‍ ആക്രമണം നടത്തി. കേരളത്തില്‍ വാടിക്കല്‍ രാമകൃഷ്ണനെ വധിച്ച് ഇവര്‍ തുടങ്ങിയ കൊലപാതകങ്ങളില്‍ ഇതുവരെ 270 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കി. കണ്ണൂരിനെ ഇവര്‍ ഇന്ത്യയുടെ കൊലപാതക തലസ്ഥാനമാക്കി. യുദ്ധം തുടരുകയാണ്.

ഇവിടെ നാം വിജയിക്കണം. ജയിക്കും. കാരണം കാലം മാറി. റഷ്യ വീണു. ചൈന വലിയ കമ്മ്യൂണിസ്റ്റ് രാജ്യമാണെന്നു പറയുന്നു. അവിടെ ഏറ്റവും ഉല്‍പ്പാദനം നടക്കുന്നത് തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ചാണത്.

ലോകം മാറിക്കൊണ്ടിരിക്കുന്നു. പണ്ട് മാധ്യമങ്ങളെ ദുര്‍വിനിയോഗിച്ച് ജനമനസ്സ് നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത് കമ്മ്യൂണിസ്റ്റുകളാണ്. അന്ന് മാധ്യമങ്ങള്‍ ഇത്രത്തോളം ഉണ്ടായിരുന്നില്ല. ഉദാരവല്‍ക്കരണം വന്നപ്പോള്‍ ടിവി ചാനലുകള്‍ നിറഞ്ഞു. ജനങ്ങള്‍ എല്ലാം നേരിട്ടുകേള്‍ക്കുന്നു, അറിയുന്നു. ഇപ്പോഴുമവര്‍ക്ക് നിയന്ത്രണം ഉണ്ടെങ്കില്‍ക്കൂടിയും. മറ്റൊന്ന് സാമൂഹ്യ മാദ്ധ്യമങ്ങളാണ്. എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും എല്ലാം പുറത്തുവരുന്നു. കമ്മ്യൂണിസ്റ്റുകള്‍ ബംഗാളില്‍നിന്നുപോലും തുടച്ചുനീക്കപ്പെടുകയാണ്. ഇപ്പോള്‍ കേരളം, ത്രിപുര, ദല്‍ഹിയില്‍ ജെഎന്‍യു എന്നീ മൂന്നിടങ്ങളില്‍ മാത്രമായി.

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്ക് വന്‍വിജയം ഉണ്ടാക്കിത്തന്നതിന് കമ്മ്യൂണിസ്റ്റുകളോട് എനിക്ക് നന്ദിയുണ്ട്. കാരണം, ഇരുനൂറോളം വരുന്നവരേ ഉള്ളുവെങ്കിലും ‘ഇന്ത്യയെ തുണ്ടം തുണ്ടമാക്കും ഇന്‍ഷാ അള്ള, ഇന്‍ഷാ അള്ള’ എന്നു മുദ്രാവാക്യം വിളിച്ച അവരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് വോട്ടര്‍മാര്‍ക്കു മനസിലായി. അവര്‍ ബിജെപിക്ക് വോട്ടു ചെയ്തു.

അരവിന്ദ് കേജ്‌രിവാളിന് പറ്റിയ അബദ്ധം, മുമ്പ് ദല്‍ഹിയില്‍ നടത്തിയ വന്‍ റാലിയിലും മുന്നേറ്റത്തിലും ഉയര്‍ത്തിയ മുദ്രാവാക്യം മറന്നതാണ്. അന്ന് ഭാരത് മാതാ കീജയ്, ജയ്ഹിന്ദ് എന്നിവ വിളിക്കുകയും ഭരതമാതാവിന്റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. അത് കേജ്‌രിവാള്‍ ഉപേക്ഷിച്ചു. ഇന്ത്യയെ തുണ്ടമാക്കുമെന്നു പറഞ്ഞവര്‍ക്കൊപ്പം കൂടിയതോടെ അയാളുടെ കഥ തീര്‍ന്നു.

ആദിശങ്കരാചാര്യര്‍ ഭാരതത്തെ രക്ഷിച്ചു. ധര്‍മ്മം പുനസ്ഥാപിച്ചു. അദ്ദേഹം കേരളത്തില്‍നിന്നായിരുന്നു. എനിക്കുറപ്പുണ്ട്, രാക്ഷസന്മാര്‍ക്കെതിരെ അവസാന അമ്പ് ഇവിടെനിന്നായിരിക്കും. ജന്മഭൂമി പത്രമായിരിക്കും ആ ബ്രഹ്മസ്ത്രം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.