ബീജിങ്: ദലൈലാമയ്‌ക്ക് ചൈനീസ് സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ സാമ്പത്തിക സഹായം നല്‍കുകയാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരോപണം. ഇത്തരം വിഘടന ശക്തികള്‍ക്ക് എതിരെ ചൈന പോരാടുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ദലൈലാമയ്‌ക്ക് പണം നല്‍കുന്നത്. പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് എഴുതി.
ടിബറ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിരീക്ഷകനായ വാംഗ് യോംഗ് ജുന്നിനെ അധികരിച്ചാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. അതിര്‍ത്തിക്കപ്പുറമുള്ള കേന്ദ്രങ്ങള്‍ക്ക് ഇവര്‍ രഹസ്യ വിവരം നല്‍കുന്നുവെന്ന ആരോപണവും ജുന്‍ ഉന്നയിക്കുന്നു.
പതിനഞ്ചോളം പാര്‍ട്ടി നേതാക്കളാണ് ആരോപണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവര്‍ക്കെതിരെ നടപടി വരുമെന്നാണ് സൂചന.
















