ലക്ക്‌നൗ: മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രത്തോട് കൂടിയ ബാഗുകള്‍ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഏവരും അതിശയത്തോടെ ഈ നടപടിയെ നോക്കി കാണുമ്പോള്‍ തന്റെ നടപടി പൊതുജനത്തിന്റെ പണം പാഴാക്കാതിരിക്കുന്നതിനാണെന്ന് യോഗി വ്യക്തമാക്കി.
രാഷ്‌ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുജനത്തിന്റെ പണം പാഴാക്കി കൊണ്ട് അത്തരം നടപടികള്‍ക്കൊരുങ്ങില്ലെന്ന് യോഗി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു നടപടി സ്വീകരിച്ചില്ലെങ്കില്‍ അഖിലേഷ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പ്രിന്റ് ചെയ്ത 35,000 സ്‌കൂള്‍ ബാഗുകള്‍ പാഴായി പോകുമായിരുന്നെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
















