കുല്‍ഗാം: കശ്മീരിലെ കുല്‍ഗാമില്‍ പണവുമായി പോകുകയായിരുന്ന വാന്‍ ആക്രമിച്ച സംഭവത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹിസ്ബുള്‍ വക്താവ് ബുര്‍ഹാനുദ്ദീന്‍ വ്യക്തമാക്കി.
ബാങ്ക് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് സിആര്‍പിഎഫ് ജനവാന്‍മാരാണ്. പണം അപഹരിക്കുന്നതിനല്ല വാന്‍ ആക്രമിച്ചതെന്നും തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ടെന്നും ബുര്‍ഹാനുദ്ദീന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. പണവുമായി പോകുകയായിരുന്ന വാനിന് നേരെ ഹിസ്ബുള്‍ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
















