ശ്രീനഗര്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അംഗഛേദം വരുത്തി വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. പാക്കിസ്ഥാന്റേത് നിന്ദ്യമായ പ്രവൃത്തിയാണെന്നും ഇന്ത്യ പ്രതികരിച്ചു. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി.
സൈനികര്‍ക്ക് ചേരാത്ത പ്രവൃത്തിയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പാക്കിസ്ഥാന്റെ നിന്ദ്യമായ നടപടിക്ക് ഉചിതമായ മറുപടി ഇന്ത്യ നല്‍കുമെന്നും നോര്‍ത്തേണ്‍ കമാന്‍ഡര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് അംഗഛേദം വരുത്തി വികൃതമാക്കിയത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ബിഎസ്എഫ് ജവാനും കരസേനയിലെ പട്ടാളക്കാരനുമാണ് കൊല്ലപ്പെട്ടത്. ഒരു ബിഎസ്എഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
സ്വയം ഭരണാധികാരം നേടുന്നതിനായുള്ള കശ്മീരി ജനതയുടെ പോരാട്ടത്തിന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ സൈനിക പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്.
















