Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മണിയെ കൂട്ടിക്കെട്ടി ഇഎംഎസിനെ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 08:41 pm IST
in Vicharam

മന്ത്രി മണിക്കെതിരായ അച്ചടക്ക നടപടിയെ ഇഎംഎസിനെതിരെ നടപടിയെടുത്തതിനോട് സിപിഎം തുലനം ചെയ്യുന്നത് ഇഎംഎസിനെ അപമാനിക്കുന്നതാണ്. സൗമ്യാ കേസില്‍ ഗോവിന്ദച്ചാമിയെ ശിക്ഷിച്ചതുപോലെയാണ് കോടതിയലക്ഷ്യകേസില്‍ ഇഎംഎസിന് സുപ്രിംകോടതി അമ്പതുരൂപ പിഴശിക്ഷ നല്‍കിയതെന്ന് താരതമ്യംചെയ്യുന്നതുപോലെയാണ് ഇത്. ഇഎംഎസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം കൊണ്ടാടിയ സിപിഎം നേതൃത്വത്തിന്റെ രാഷ്‌ട്രീയ പാപ്പരത്തമാണ് ഇത് വെളിപ്പെടുത്തുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മണിയെപ്പോലെ ഇഎംഎസിനെയും പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പിളരുകയും പ്രസിഡന്റ് സുലൈമാന്‍ സേട്ടുതന്നെ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കുകയും ചെയ്ത ദേശീയ-രാഷ്‌ട്രീയ പരിതസ്ഥിതി വിലയിരുത്തിയതില്‍ ഇഎംഎസിന്റെ ലേഖനത്തില്‍വന്ന ചില പരാമര്‍ശങ്ങളാണ് അന്ന് രാഷ്‌ട്രീയ വിവാദമായത്. തുടര്‍ന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചത്. മതമൗലികത രണ്ടുതരമാണെന്ന ദാര്‍ശനിക വീക്ഷണത്തെ രാഷ്‌ട്രീയത്തിലെ പ്രയോഗതലവുമായി ബന്ധപ്പെടുത്തിയപ്പോള്‍. ഗാന്ധിജിയെയും ജിന്നയെയും സേട്ടിനെയും മദനിയെയും ഇഎംഎസ് ഒരുപോലെ തുലനംചെയ്‌തെന്ന വിമര്‍ശനവും വിവാദവും ഉയര്‍ന്നപ്പോള്‍.

മന്ത്രികൂടിയായ സിപിഎം നേതാവ് എം.എം മണി സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീകളുടെ സമരത്തെ അവഹേളിക്കുകയും ലൈംഗിക ചുവയോടെ ക്രിമിനല്‍ വകുപ്പുകള്‍ ആകര്‍ഷിക്കും വിധം ആഭാസപ്രസംഗം നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. സിപിഎമ്മിലെ ഒരു മന്ത്രിയും രണ്ടു വനിതാ സംഘടനാ നേതാക്കളുമടക്കം മന്ത്രി മണിയെ തള്ളിപ്പറയുന്നതില്‍ ഭാഗഭാക്കായതാണ്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസ് കേസെടുക്കാത്തതില്‍ ഹൈക്കോടതി ക്ഷുഭിതമായി പരാമര്‍ശം നടത്തി. ഇതിനിടയ്‌ക്കാണ് സിപിഎം സംസ്ഥാന സമിതി പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്നുപറഞ്ഞ് മണിയെ പരസ്യമായി ശാസിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും അന്തസ്സിനെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മണിയുടെ പ്രസംഗത്തെ ഗ്രാമീണശൈലി എന്നുപറഞ്ഞ് ന്യായീകരിക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലാണ് മണിയെ ന്യായീകരിക്കാന്‍ ഇഎംഎസിന്റെ കാര്യം സംസ്ഥാന സെക്രട്ടറി ഉപയോഗപ്പെടുത്തിയത്. പാര്‍ട്ടിയുടെ നടപടി അംഗീകരിക്കുന്നു, എനിക്കു തെറ്റുപറ്റി എന്നുമാത്രമാണ് ഇഎംഎസ് പരസ്യ നടപടിയെപ്പറ്റി അന്ന് സംസ്ഥാന സമിതിമുമ്പാകെ പറഞ്ഞത്. പരസ്യമായി ആ സംഭവത്തില്‍ ഇഎംഎസ് ഒരു പരാമര്‍ശവും നടത്തിയില്ല. മന്ത്രി മണിയാകട്ടെ എല്ലാം കൈവിട്ടുപോയി ഇനി പറഞ്ഞിട്ടെന്തുകാര്യം എന്നാണ് പാര്‍ട്ടി നടപടിയോട് പരസ്യമായി പ്രതികരിച്ചത്. എന്റെ ശൈലി മാറ്റണമെങ്കില്‍ താന്‍ മരിക്കണമെന്നാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

വാമൊഴി വഴക്കവും ഗ്രാമീണ സൗന്ദര്യ ശൈലിയും സിപിഎമ്മിന്റെ പുതിയ രാഷ്‌ട്രീയായുധമാക്കികൊണ്ടുവന്നത് പിണറായി വിജയനാണ്. എടോ ഗോപാലകൃഷ്ണന്‍ വിളിയും കുലംകുത്തി പ്രയോഗങ്ങളും ന്യായീകരിക്കാനാണ് എം.എം മണി വണ്‍, ടു,ത്രീ കൊലവെറി പ്രസംഗം നടത്തിയത്. കൊലക്കേസില്‍ പ്രതിയായ മണിയെ മന്ത്രിയാക്കിയതും ഇപ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രതകാട്ടുന്നതും പിണറായി വിജയന്‍തന്നെ. ഇത് അധികാരത്തിന്റെ മേലാളഭാഷയാണെന്ന് കേരളത്തോട് വിളിച്ചുപറഞ്ഞത് വിജയന്‍ മാസ്റ്ററായിരുന്നു.

സിപിഐ- സിപിഎം ദേശീയ നേതൃത്വങ്ങള്‍ സമ്മര്‍ദ്ദംചെലുത്തിയാണ് മണിയെ സംസ്ഥാന കമ്മറ്റിയില്‍നിന്ന് മുമ്പ് പുറത്താക്കിയത്. തന്റെ എന്തെങ്കിലും ഗുണംകാണാതെ സെക്രട്ടേറിയറ്റിലും മന്ത്രിസ്ഥാനത്തും എത്തിക്കുമോയെന്ന് മണി ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ അതിന്റെ പിന്നിലെ അധികാരത്തിന്റെ മേലാള ധാര്‍ഷ്ട്യവും സ്വാധീനവും വ്യക്തമാണ്. ഇതുമായി ഇഎംഎസിനെ കൂടിചേര്‍ത്ത് ന്യായീകരിക്കുന്നത് മണി ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമാണെന്ന് സിപിഎം നേതൃത്വവും അതിന്റെ സംസ്ഥാന സെക്രട്ടറിയും തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.