അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ ത്തുന്ന രത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഐ എം. വിശ്വംഭരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ലോങ് റേഞ്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.
800 മീറ്റര്‍ ചുറ്റളവില്‍ വെള്ളത്തിലോ കരയിലോ നാലുമീറ്റര്‍ താഴ്ചയിലോ ലോഹം കിടന്നാല്‍ കണ്ടെത്താന്‍ കഴിയുന്ന ഉപകരണമാണിത്. തിരുവനന്തപുരം പാറശ്ശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാബ്ജിയോ ഇന്‍ഫോടെക് മേധാവ് സുബാഷ് ബാബുവാണ് ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നത്. 80,000 രൂപ വിലമതിക്കുന്ന ഉപകരണം ചൈനീസ് നിര്‍മ്മിതമാണ്.
പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ക്ഷേത്രക്കുളം വറ്റി ച്ച് പരിശോധന ആരംഭിക്കാനിരിക്കെയാണ് ലോങ് റേഞ്ച് മെറ്റല്‍ ഡിറ്റക്ടര്‍ എത്തിച്ചുള്ള പരിശോധന ആരംഭിച്ചത്.
















