ചെങ്ങന്നൂര്‍: ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് സദ്യ ഒരുക്കി വിഷു ആഘോഷം. ചെങ്ങന്നൂര്‍ സേവാഭാരതി പ്രവര്‍ത്തകരാണ് വിഷുദിനത്തില്‍ രോഗികള്‍ക്ക് അന്നമൊരുക്കി മാതൃകയായത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമാണ് സേവാഭാരതി സദ്യ ഒരുക്കിയത്. വിഷു ആഘോഷങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമായി പ്രവര്‍ത്തകര്‍ മാറ്റിവച്ച തുകയാണ് സദ്യക്കായി ചിലവഴിച്ചത്. 14 തരം വിഭവങ്ങളും രണ്ട് പായസവും ഉള്‍പ്പെടെയായിരുന്നു വിഷുസദ്യ. നൂറോളം പേര്‍ക്കാണ് സേവാഭാരതി സദ്യ വിളമ്പിയത്. പ്രശാന്ത്, അരുണ്‍, പി.എം. വിഷ്ണു, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















