ആലപ്പുഴ: നികുതി വെട്ടിപ്പ് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന കാഷ്ലെസ് സംവിധാനത്തെ ഡിവൈഎഫ്ഐ, എഐവൈഎഫ്കാര് എതിര്‍ക്കുന്നത് നികുതി വെട്ടിപ്പുകാരെ സഹായിക്കാനാണെന്ന് യുവമോര്‍ച്ച.
വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ ഗുണ്ടായിസവും, സ്ത്രികള്‍ക്കും, കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. പിന്നാക്കകാര്ക്കു വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ വികസന പദ്ധതി അട്ടിമറിക്കാനാണ് സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ യുവമോര്‍ച്ച ഗ്യഹസമ്പര്ക്കം നടത്തും. ജില്ലാ ഭാരവാഹിയോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഹര്ഷന് അദ്ധ്യക്ഷനായി. ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍, പ്രമോദ് കാരക്കാട്, ഉമേഷ് സേനാനി, ബിനുദാസ് എന്നിവര്‍ സംസാരിച്ചു.
















