ആലപ്പുഴ: മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാല പൂര്‍വ്വ കാമ്പയിനാകുന്നു. പൊതുനിരത്തുകളിലും പറമ്പുകളിലും ഓടകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെയുള്ളവയുടെ വ്യാപനം കുറക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
തദ്ദേശഭരണസ്ഥാപനങ്ങളില്‍ വാര്‍ഡുതലം വരെയുള്ള ആരോഗ്യ ശുചിത്വ സമതികള്‍ ഈ മാസം 24നകം യോഗം ചേരും. എല്ലാ വാര്‍ഡിലും സാനിട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍സിസി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരെ സഹകരിപ്പിച്ചാണ് കാമ്പയില്‍ നടത്തുക.
ആഴ്ചയിലൊരു ദിവസം ഡ്രൈഡ്രേ ആചരിക്കും. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫീസ് തലത്തിലും ഞായറാഴ്ചകളില്‍ പൊതുയിടങ്ങളിലും വീടുകളിലുമായിരിക്കും ഡ്രൈഡേ.
















