Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കുളത്തെ ഇല്ലാതാക്കാന്‍ ബഹുനില പാര്‍ക്കിങ് പ്ലാസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:41 pm IST
inKottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ പുരാതനമായ ചിറക്കുളം പരിപൂര്‍ണ്ണ നാശത്തിന്റെ വക്കില്‍. ഒരു കാലത്ത് വളരെ വിസ്താരമുണ്ടായിരുന്ന ചിറക്കുളം ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഇപ്പോഴത്തെ നഗരസഭാ കാര്യാലയവും കടകളും അടങ്ങിയ വന്‍ കെട്ടിടം മുതലായവയുടെ നിര്‍മ്മിതിക്കായി നികത്തി ഇന്ന് ഒരു ചെറു കുളമായി മാറിയിട്ടുണ്ട്. കുളത്തിനു മുകളിലായി ബഹുനില പാര്‍ക്കിങ്പ്ലാസ നിര്‍മ്മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തോടെ ശേഷിച്ച ചെറുകുളവും നശിച്ചുപോകാനുള്ള സാദ്ധ്യതയേറി. കളത്തിനു ചുറ്റും കോണ്‍ക്രീറ്റ് പില്ലര്‍ അടിച്ച് മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള ബഹുനില പ്ലാസ നിര്‍മ്മിക്കാനാണ് നഗരസഭയുടെ തീരുമാനം.

ഏറ്റുമാനൂര്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അത്തരം ജലദൗര്‍ലഭ്യത്തിന്റെ കാഠിന്യം കുറയ്‌ക്കാന്‍ നിലവിലുള്ള കുളങ്ങളും തോടുകളും മറ്റു തണ്ണീര്‍തടങ്ങളും ശുചിയാക്കി പരിരക്ഷിക്കണമെന്ന കാഴ്ചപ്പാടിന് ജനങ്ങളുടെയിടയില്‍ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന സമയത്താണ് കുളം നശിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം. കാലാകാലങ്ങളായി ഏറ്റുമാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന മൂലമാണ് വലിയ ചിറക്കുളം ചുരുങ്ങി ഇന്നത്തെ ചെറുകുളമായതെന്ന് ജനങ്ങള്‍ പറയുന്നു. ഇടത്-വലത് പഞ്ചായത്ത് ഭരണത്തിന്റെ ദൂരക്കാഴ്ചയില്ലായ്‌മ മൂലമാണ് ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം.

2016ല്‍ ഏറ്റുമാനൂരിന് നഗരസഭാ പദവി ലഭിച്ചെങ്കിലും ഭരണാധികാരികളുടെ കാഴ്ചപ്പാടോ സമീപനമോ നഗരം ആവശ്യപ്പെടുന്ന നിലവാരത്തിലെക്ക് ഉയരാത്തതിന്റെ തെളിവാണ് വികലവും അശാസ്ത്രീയവമായ നിര്‍മ്മാണങ്ങള്‍ക്കുള്ള പുറപ്പാട് എന്നാണ് ആക്ഷേപം. കുടിവെള്ള ക്ഷാമവും മാലിന്യങ്ങളും പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും കൊണ്ട് നഗരവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുമ്പോഴാണ് അധികാരികള്‍ വികസനമെന്നു പറഞ്ഞ് മള്‍ട്ടിപ്ലക്‌സ് സിനിമാശാലകള്‍ക്കും ബഹുനില പാര്‍ക്കിങ് സൗകര്യത്തിനും വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. നഗരസഭാ കാര്യാലയത്തിന് അടുത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്ന് വരുന്ന മാലിന്യങ്ങളും ദുര്‍ഗന്ധവും കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴാണ് അതിനൊന്നും പരിഹാരം കാണാതെ വന്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് തുടക്കമിടാന്‍ നഗരസഭ ആലോചിക്കുന്നത്.

ചിറക്കുളം അപകടപ്പെടുത്തി തികച്ചും അനാവശ്യമായ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ബഹുജന സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. ഒരു കാലത്ത് ഏറ്റുമാനൂര്‍ ചിറയുടെ പരിസരത്തുള്ള ഭവനങ്ങളിലെ കിണറുകളിലെ ജലത്തിന്റെ സ്രോതസ്സായിരുന്ന ചിറക്കുളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രായമായ ഏറ്റുമാനൂര്‍കാര്‍ മുഴുവന്‍ ദുഃഖിതരാണ്. 1960 കാലഘട്ടങ്ങളില്‍ ക്ഷേത്രക്കുളം കഴിഞ്ഞാല്‍ കുളിക്കാന്‍ എല്ലാവരും ആശ്രയിച്ചിരുന്നത് വലിയ ചിറക്കുളത്തെയായിരുന്നു. പണ്ട് ആര്‍പ്പൂക്കര സുബ്രഹ്മണ്യസ്വാമിയുടെ ആറാട്ടിന് വേണ്ടി തെക്കുംകൂര്‍ രാജാവ് നിര്‍മ്മിച്ചതാണ് ചിറക്കുളമെന്ന് ചരിത്ര രേഖയുള്ളതായി പറയപ്പെടുന്നു. അങ്ങിനെ ജില്ലയിലെ ഹിന്ദു സമൂഹത്തിന് ചിറക്കുളത്തോട് ആത്മീയമായ ബന്ധവുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.