Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശയക്കുഴപ്പം മാറാതെ ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:32 pm IST
in Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായില്ല. മത, സാമുദായിക ശക്തികളുടെ ഇടപെടലുകളും രാഷ്‌ട്രീയ അതിപ്രസരവും ഏറെയുള്ള പ്രദേശമാണ് ആലപ്പുഴ. എസ്എന്‍ഡിപിയുടെ അപ്രതീക്ഷിതമായ നീക്കങ്ങള്‍, സിപിഎമ്മിലെ കടുത്ത വിഭാഗീയത, കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍, കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന രാഷ്‌ട്രീയം, കയര്‍- കാര്‍ഷിക മേഖലകളിലെ തകര്‍ച്ച, വികസ നമുരടിപ്പ് തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു- വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പമായിരുന്നു എന്നതാണ് പ്രത്യേകത. പതിറ്റാണ്ടുകളായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളധികവും ഇടതു ഭരണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അപ്രതീക്ഷിതമുന്നേറ്റം നടത്തി. ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 23 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് 13 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് 10ഉം ലഭിച്ചു. 2005ല്‍ യുഡിഎഫിന് കേവലം നാലു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ആകെയുള്ള അഞ്ചു നഗരസഭകളില്‍ നാലിടത്തും യുഡിഎഫിനാണ് ഭരണം ലഭിച്ചത്. ഇതില്‍ മാവേലിക്കരയില്‍ ആറുമാസം മുമ്പ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.  ആലപ്പുഴ നഗരത്തില്‍ മാത്രമാണ് എല്‍ഡിഎഫ് നേരിയ മുന്‍തൂക്കത്തോടെ ഭരണത്തിലെത്തിയത്. ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ യുഡിഎഫിനായിരുന്നു ഭരണം. ഇത്തവണ പുതുതായി ഹരിപ്പാട് നഗരസഭയും രൂപീകരിച്ചിട്ടുണ്. 73 ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതില്‍ 37ഇടങ്ങളില്‍ എല്‍ഡിഎഫും 36 പഞ്ചായത്തുകളില്‍ യുഡിഎഫുമാണ് ഭരണം നടത്തുന്നത്.

ഇതില്‍ ഹരിപ്പാട് പഞ്ചായത്ത് നഗരസഭ ആയതോടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നില തുല്യമായി. 12 ബ്ലോക്കു പഞ്ചായത്തുകളില്‍ ഏഴിടത്ത് യുഡിഎഫാണ് ഭരണം നടത്തുന്നത്.

ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടതു – വലതു മുന്നണികളെ ഒരേപോലെ ആശങ്കയിലാക്കുന്നത്. സിപിഎം – കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പലഘട്ടങ്ങളിലായി ബിജെപിയില്‍ ചേര്‍ന്നത്.

കൂടാതെ കെപിഎംഎസ്, എസ്എന്‍ഡിപി, ധീവര, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നും നല്ലൊരുവിഭാഗവും ഇത്തവണ ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എന്‍ഡിപി നിലപാടുകളും ബിജെപിക്ക് ഏറെ ഗുണം ചെയ്യും.

സിപിഎമ്മിന്റെ കോട്ടകളെന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ എസ്എന്‍ഡിപി ഇത്തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും. കൂടാതെ ശ്രീനാരായണഗുരുദേവനെ തെരുവില്‍ അപമാനിച്ചതും സജീവ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുകയാണ്.

എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ അടിസ്ഥാനത്തിലും ശാഖാതലത്തിലും സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്ര മതവര്‍ഗ്ഗീയ സംഘടനകളുമായും ക്രൈസ്തവ സഭകളുമായും കൂട്ടുകെട്ടുണ്ടാക്കി പിടിച്ചു നില്‍ക്കാനാണ് ശ്രമം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.