തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനുളള നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളളവര്‍ കെട്ടിവയ്ക്കേണ്ട നിക്ഷേപതുക നിശ്ചിത തുകയുടെ 50 ശതമാനമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഇതനുസരിച്ച് ഗ്രാമപഞ്ചായത്തില്‍ 500 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 1,000 ഉം ജില്ലാ പഞ്ചായത്തില്‍ 1,500 ഉം മുനിസിപ്പാലിറ്റിയില്‍ 1,000 ഉം കോര്‍പ്പറേഷനില്‍ 1,500 ഉം രൂപയാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥി കെട്ടിവയ്ക്കേണ്ട നിക്ഷേപ തുക. ഒരു സ്ഥാനാര്‍ഥി ഒന്നില്‍ കൂടുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലും നിക്ഷേപ തുക ഒന്നിനു മാത്രം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: