കാസര്‍കോട്: ബിജെപിയുടെ മുന്നേറ്റത്തെ തടയിടുവാനായി കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് മാര്‍കിസ്റ്റ് ലീഗ് മുന്നണികളുടെ നേതൃത്വത്തില്‍ കോ-മാ-ലി സഖ്യങ്ങള്‍ രൂപം കൊള്ളുന്നു. അതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സമ്മതനായ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയുടെ മുന്നേറ്റത്തെ തടയാനാണ് കോ-മാ-ലി സഖ്യത്തിന്റെ നീക്കം.
പുത്തികെ, ബെള്ളൂര്‍, കുമ്പഡാജെ, മഞ്ചേശ്വരം കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ മേഖലകളില്‍ ഈ സഖ്യ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ലീഗിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗും, സിപിഎമ്മും ഇക്കാര്യത്തില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളും കോമാലി സഖ്യത്തിന് പിന്തുണ നല്‍കുകയാണ്. രാഷ്ട്രീയ കോലപാതകങ്ങളെ പോലും മറയാക്കിയാണ് ഇത്തരത്തില്‍ ഒരു സഖ്യത്തിന് രൂപം നല്‍കുകയും അതിലൂടെ ഒത്തുകളി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
ജില്ലയില്‍ എസ്എന്‍ഡിപി പോലുള്ള സാമുദായിക മതസംഘടനകള്‍ ബിജെപിക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ ഇടത് വലത് പാളയത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇത്തരത്തില്‍ രൂപം കൊണ്ടിരുക്കുന്ന കോമാലി സഖ്യങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ട്. പുത്തിഗെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇത്തരത്തില്‍ ധാരണയായതായി യുഡിഎഫ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: