തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ കമ്പ്യൂട്ടര്‍ സിസ്റ്റം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒരുക്കുന്ന സ്വീകരണ – വിതരണ – വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനക്ഷമമായതും ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ ആറ് കമ്പ്യൂട്ടറുകള്‍ ഉണ്ടായിരിക്കണം.
മുനിസിപ്പാലിറ്റി കോര്പ്പറേഷന് തല കേന്ദ്രങ്ങളില്‍ നാല് വീതം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഇവ സജ്ജീകരിക്കുവാന്‍ എല്ലാ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍മാര്‍ക്കും മുനിസിപ്പാലിറ്റി-കോര്പ്പറേഷന് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്കാന് ഗ്രാമവികസന കമ്മീഷണറോടും നഗരകാര്യ ഡയറക്ടറോടും കമ്മീഷന് ആവശ്യപ്പെട്ടു.
















