Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരമ്പരാഗത സിപിഎം കോട്ടകളില്‍ വന്‍ മുന്നേറ്റത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:29 pm IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ പരമ്പരാഗത സിപിഎം കോട്ടകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ബിജെപി മത്സര രംഗത്ത് സജീവമായി. 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളും ഉള്‍പ്പെടെ 9 നഗരസഭാ കൗണ്‍സിലുകളിലേക്കും 76 പഞ്ചായത്ത് വാര്‍ഡുകളിലേക്കും ബ്ലോക്ക് ഡിവിഷനുകളിലേക്കും ബിജെപിയും എന്‍ഡിഎയിലെ ഘടകകക്ഷികളും ചിലയിടങ്ങളില്‍ ബിജെപി പിന്തുണയോടെ എസ്എന്‍ഡിപി  സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുളള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ ഇന്ന് വൈകുന്നേരത്തോടെ പത്രിക നല്‍കും.

കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഭയം കാരണം പത്രിക സമര്‍പ്പിക്കാന്‍ പോലും മടിച്ചു നിന്നിരുന്ന ആന്തൂര്‍, മലപ്പട്ടം, പാനൂര്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ പയ്യന്നൂര്‍, കല്ല്യാശ്ശേരി മേഖലയിലെ ചില കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സജീവമായി മത്സര രംഗത്തെത്തിക്കഴിഞ്ഞു. ജില്ലയില്‍ എങ്ങും വന്‍ കുതിച്ചുചാട്ടം തന്നെ ഇത്തവണ നടത്തുമെന്ന് നിക്ഷ്പക്ഷരായ ആളുകള്‍പോലും സമ്മതിക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണ സമിതികള്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തന രീതികളും മടുത്ത് ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ നിരവധിയാളുകളാണ് സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നത്. ഇത് സിപിഎം കേന്ദ്രങ്ങളില്‍ പോലും ബിജെപിയുടെ വിജയം ഉറപ്പിക്കുകയാണ്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍ സിപിഎം കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന സ്ഥലങ്ങളില്‍ മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ വലഞ്ഞപ്പോള്‍ കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളില്‍പോലും ബിജെപിക്കായി മത്സരിക്കാന്‍ വനിതകളും യുവാക്കളുമടക്കം സര്‍വ്വസമ്മതരായ നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 30 ഓളം വാര്‍ഡുകള്‍ നൂറിലധികമാക്കുക, ചില പഞ്ചായത്തുകളിലെങ്കിലും പ്രധാന കക്ഷിയായി മാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബിജെപി പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ലക്ഷ്യത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ബിജെപിക്കനുകൂലമായി ജില്ലയില്‍ ഉണ്ടായിരിക്കുന്ന അന്തരീക്ഷം ചൂണ്ടിക്കാട്ടുന്നത്.

കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ മത്സരിപ്പാക്കാനുളള തീരുമാനം സിപിഎമ്മിനെതിരെ ജനവികാരം ശക്തമാകാന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. യുഡിഎഫിലാവട്ടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് ഉരുണ്ടുകൂടിയ സീറ്റിനു വേണ്ടിയുളള ഉള്‍പ്പോര് പത്രിക സമര്‍പ്പിക്കാനുളള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും അവസാനിച്ചിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനിലും പല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തര്‍ക്കം കാരണം ഇനിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചു നല്‍കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പലയിടങ്ങളിലും സീറ്റ് നിഷേധിക്കപ്പെട്ടവരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലും പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.