ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്കാന് എസ്എന്‍ഡിപി മാങ്കുളം ശാഖ യോഗം തീരുമാനിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി യോഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങുമെന്ന് സെക്രട്ടറി ഡിജേഷ് വാഴപ്പള്ളി ജന്മഭൂമിയോട് പറഞ്ഞു. എല്‍ഡിഎഫ്, യുഡിഫ് മുന്നണികളുടെ കപടത തുറന്ന് കാണിക്കാനാണ് ബിജെപിക്കായി പരസ്യമായി രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് മാങ്കുളത്ത് എസ്എന്‍ഡിപി പതിച്ചിരുന്ന പോസ്റ്ററുകള്‍ സിപിഎമ്മുകാര്‍ കീറിക്കളയുകയും യോഗം പ്രവര്‍ത്തകരെ ഭീഷണി പ്പെടുത്തുകയും ചെയ്തിരുന്നു. എസ്എന്‍ഡിപി യോഗത്തിനെതിരെ സിപിഎം തിരിഞ്ഞതോടെയാണ് ബിജെപിയെ പിന്തുണച്ച് ഭാരവാഹികള്‍ രംഗത്തെത്തിയത്. 7000 വോട്ടര്‍മാരാണ് മാങ്കുളം പഞ്ചായത്തിലുള്ളത്. മുതുവാന്‍, മന്നാന്‍ വിഭാഗങ്ങളാണ് പഞ്ചായത്തിലെ വോട്ടര്‍മാരിലധികവും. ഇരുപത് ശതമാനത്തോളം വോട്ട് ഈഴവ വിഭാഗത്തിനുണ്ട്.
13 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 ഇടങ്ങളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്ക് മുന്‍ യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് നാളുകള്‍ക്ക് മുന്‍പ് തന്നെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പടലപ്പിണക്കങ്ങളുമായി യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികള്‍ കലഹം തുടരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: