തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന പെരുമാറ്റ ചട്ടങ്ങളെ സംബന്ധിച്ച സംശയ നിവാരണത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ നിന്നും സ്ഥാനാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംശയ നിവാരണം നടത്തുന്നതിനും പരാതികളിന്‍മേല്‍ തുടര്‍ നടപടി നിര്‍ദ്ദേശിക്കുന്നതിനും ആവശ്യമുളള വിശദീകരണം ലഭിക്കുന്നതിനുമായി ചുവടെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0471-2326148, 8281000128, 0471-2334733, 8281000122, 0471-2325048, 8281000131 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഫോണിലൂടെയും മറ്റുമുളള സംശയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി നല്‍കുന്നതിനായുളള സംശയനിവാരണ/പരാതി പരിഹാര സെല്ലില്‍ 0471-2320765, 8281000129, 0471-2334734, 8281000120, 0471-2325058, 8281000125, 0471-2320516, 8281000126
എന്നീ നമ്പരുകളിലും ബന്ധപ്പെടുക.
















