Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തുണ്ടായ മാറ്റം കേരളത്തിലും സംഭവിക്കും : പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:27 pm IST
in Kerala

കണ്ണൂര്‍: പതിനെട്ട് മാസം മുമ്പ് രാജ്യത്തുണ്ടായ ഐതിഹാസിക മാറ്റത്തിന് സമാനമായ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലും സംഭവിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം 2015 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 55 വര്‍ഷക്കാലത്തിലധികമായി കേരളത്തില്‍ ദുര്‍ഭരണവും കൊളളയും അഴിമതിയും നടത്തികൊണ്ടിരിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കും.

ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് നടക്കും മുമ്പ് തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം ശക്തിയെ ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കാന്‍ തുടക്കത്തില്‍ തന്നെ ഇടത്-വലത് മുന്നണികള്‍ ശ്രമം ആരംഭിച്ചിരുന്നു.

പ്രമാദമായ കേസുകള്‍ അന്വേഷിച്ചാല്‍ വെളളാപ്പളളിയല്ല ആദ്യം ജയിലില്‍ പോകേണ്ടി വരിക സിപിഎമ്മിന്റെ ഉന്നത നേതാക്കളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമായിരിക്കും. ടി.പി.വധത്തിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ പിണറായിയും കൃഷ്ണപിളള സ്മാരക മന്ദിരം തീവെച്ച കേസ് അന്വേഷിച്ചാല്‍ വിഎസും ജയിലില്‍ പോകേണ്ടിവരും. എന്നാല്‍ ഇത്തരം കേസുകളിലെല്ലാം സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി തുടരന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദാക്ഷിണ്യത്തിലാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നാട്ടിലിറങ്ങി നടക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വെളളാപ്പളളിയുടെ വീട്ടില്‍ പോയി സാഷ്ടാംഗം നമസ്‌ക്കരിച്ച് വോട്ടഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ വെളളാപ്പളളി വര്‍ഗ്ഗീയവാദിയും കൊലപാതകിയുമായി മാറിയത് എങ്ങനെയെന്ന് വ്യക്തമാക്കണം.

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാനും ഭൂരിപക്ഷ കൂട്ടായ്‌മ ഇല്ലാതാക്കാനും സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ചേര്‍ത്തിണക്കി കൊണ്ട് കേരളത്തില്‍ ഒരു കൂറുമുന്നണി രൂപപ്പെട്ടിട്ടുണ്ട്. ബീഫിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ശുദ്ധതട്ടിപ്പാണ്. മണ്ഡലകാലത്തു പോലും ബീഫിന് നിരോധനമില്ലാത്ത നാട്ടില്‍ ഇഷ്ടമുളളവര്‍ക്ക് വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യാമെന്നിരിക്കെ കേരളത്തിലെ ക്യാമ്പസുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി വിഭാഗീയതയുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടുതട്ടാനുളള ശ്രമമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പരിപാടിയില്‍ സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍സിപി രഞ്ചിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.