കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന്റെ ചിഹ്നം ജീപ്പ്. ജെഎസ്എസ്സിന്റെ ചിഹ്നമായ ബസ് ഗൗരിയമ്മയ്‌ക്ക് അനുവദിച്ചത് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിസ്താരത്തിന് സമയം ഇല്ലാത്തതിനാല്‍ ജീപ്പ് ചിഹ്നമായി അനുവദിക്കുകയായിരുന്നുവെന്ന് രാജന്‍ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
















