കൊച്ചി: കേസില്‍ പ്രതികളായവരെ മത്സരിപ്പിക്കില്ലെന്ന് തീരുമാനിച്ചാല്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് കോടിയേരി. കൊലക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
പ്രതികള്‍ മത്സരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല. സംസ്ഥാനത്ത് 4.60 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. കൊലക്കേസ് പ്രതിയായിരിക്കെ താന്‍ മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: