കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇങ്ങോട്ട് വിളിച്ച് സീറ്റ് നല്‍കിയത് ആദ്യഘട്ട വിജയമാണെന്ന് യോഗം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക സമുദായ സംരക്ഷണ മുന്നണി നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില വിഭാഗങ്ങള്‍ക്ക് മാത്രം സീറ്റ് കൊടുത്തിരുന്ന പാര്‍ട്ടികള്‍ക്ക് മറിച്ച് ചിന്തിക്കേണ്ടി വന്നു. ഞങ്ങളുടെ ഉദ്ദേശ്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ചതിന്റെ തെളിവാണിത്. ഇതിന് വ്യക്തിപരമായി ഒരുപാട് പഴി കേട്ടെങ്കിലും പ്രശ്‌നമായെടുക്കുന്നില്ല. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവരോട് സന്തോഷമേയുള്ളു.
ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും മാത്രമേയുള്ളു. ഇത്രയും പരസ്യം കിട്ടാന്‍ എത്ര ലക്ഷം രൂപ മുടക്കേണ്ടി വരുമായിരുന്നു. ആരോപണമുന്നയിച്ചവര്‍ക്ക് എന്റെ നമോവാകം-വെള്ളാപ്പള്ളി പറഞ്ഞു.
















