കോട്ടയം: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യനീക്കം. സിപിഎം-സിപിഐ ജില്ലാ സമ്മേളനങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ചായിരുന്നു. ഇപ്പോള്‍ എസ്എന്‍ഡിപി പോലുള്ള സംഘടനകള്‍ ബിജെപിയുമായി സഹകരിക്കാന്കൂടി തീരുമാനിച്ചതോടെയാണ് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പല വാര്‍ഡുകളിലും പരസ്പരമുള്ള ധാരണയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത്. പാലാ നഗരസഭയുടെ 20-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഇപ്പോഴത്തെ കൗണ്‍സിലറും ഡിവൈഎഫ്ഐ നേതാവുമായ വി.ആര്. രാജേഷിന്റെ ഭാര്യ അശ്വതി പത്രിക നല്‍കിയത് തുക കെട്ടിവയ്ക്കാതെയാണ്.
കെട്ടിവച്ചതുകയുടെ രസീതില്ലാതെ എങ്ങനെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നതും ദുരൂഹമാണ്. കോട്ടയം നഗരസഭയിലടക്കം സമാനമായ സംഭവങ്ങള്‍ അരങ്ങേറി. വൈക്കം നഗരസഭയില്‍ ഇടത്-വലത് മുന്നണികളുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഓംബുഡ്സ്മാന് പരാമര്‍ശമുണ്ടായിട്ടും ഇവരുടെ പത്രിക സ്വീകരിച്ചത് വിവാദമായിട്ടുണ്ട്. മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, ലോഡ്ജ്, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയവയുടെ ലേലം സംബന്ധിച്ച കേസിലാണ് കൗണ്സിലിര്മാര് ഫൈനടയ്ക്കണമെന്ന് ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ചത്. ഇവര്‍ ഈ തെരഞ്ഞെടുപ്പില്‍ പത്രികസമര്പ്പിക്കുമ്പോഴും ഈ തുക അടച്ചിട്ടില്ലെന്ന് കാണിച്ചു ബിജെപി-വൈക്കം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: