കൂത്തുപറമ്പ് (കണ്ണൂര്‍): പിണറായി പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. പിണറായി പാറപ്പുറം വാര്‍ഡില്‍ മത്സരിക്കുന്ന സുഗതനാണ് സിപിഎമ്മുകാരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചത്. നേരത്തെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുഗതന്. രണ്ട് ദിവസമായി സുഗതനെ കുറിച്ച് വിവരമില്ലായിരുന്നു.
ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത പാറപ്പുറത്ത് സ്ഥാനാര്‍ത്ഥിയാകാനുള്ള സുഗതന്റെ നീക്കത്തിനെതിരെ സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരുന്നുവെന്നാണ് സൂചന. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ തന്നെ സുഗതനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ജീവന് തന്നെ അപകടത്തിലാവുമെന്ന ഘട്ടത്തിലാണ് ഇയാള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: