ഉണ്ണികൃഷ്ണന്, ലതാ ഉണ്ണികൃഷ്ണന്‍
മുഹമ്മ: ബിജെപി സ്ഥാനാര്‍ത്ഥികളായി അങ്കംകുറിക്കാന്‍ ഭാര്യയും ഭര്‍ത്താവും. മണ്ണഞ്ചേരി ഉണ്ണിച്ചിറയില്‍ ജി. ഉണ്ണികൃഷ്ണനും ഭാര്യ ലതാ ഉണ്ണികൃഷ്ണനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്‌സര രംഗത്തുള്ളത്. 21, 23 വാര്‍ഡുകളിലാണ് ഇരുവരും മത്‌സരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ തവണ മത്‌സരിച്ച് വെന്നിക്കൊടി പാറിച്ച 21-ാം വാര്‍ഡിലാണ് ഭാര്യ ലത മല്‍സരിക്കുന്നത്.
ലത മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ്. ഭര്‍ത്താവ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസമാണ് ലതയ്‌ക്കുള്ളത്. ഗ്രാമീണ റോഡുകള്‍, കുടിവെള്ളം,പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ വാര്‍ഡിന് പുതുജീവന്‍ നല്‍കാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞു.
കൂടാതെ സ്വന്തംനിലയില്‍ ഒന്നു മതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 23-ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ വികസന വാര്‍ഡാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായാണ് ഉണ്ണികൃഷ്ണന്‍ മത്‌സര രംഗത്തുള്ളത്.
















