കൊച്ചി: ‘കളമേശ്ശരിയില്‍ കല്യാണയോഗം’ എന്നത് ഒരു സിനിമയുടെ പേരാണ്. എന്നാല്‍ കളമശ്ശേരിക്കാര്‍ക്ക് ഇപ്പോള്‍ മന്ത്രിയോഗമാണ്. വെറും മന്ത്രിയല്ല. സാക്ഷാല്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞാണ് കളമശ്ശേരി എം.എല്‍.എ. അതുകൊണ്ട് തന്നെ കളമശ്ശേരി നഗരസഭയില്‍ ഇക്കുറി തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷവും ബിജെപിയും പ്രധാന പ്രചരണായുധമാക്കുന്നത് മന്ത്രിയുടെ പരാജയങ്ങള്‍ തന്നെ.
സംസ്ഥാന മന്ത്രിസഭയില്‍ പാസ്മാര്‍ക്കിന് പോലും അര്‍ഹതയില്ലാത്തവരുടെ കൂട്ടത്തിലാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം സ്വന്തം മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുന്‍പ് തന്നെ കളമശ്ശേരിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയും എല്‍ഡിഎഫും വെവ്വേറെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി, ഏലൂര്‍ നഗരസഭകള്‍ ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് കളമശ്ശേരി നിയോജകമണ്ഡലം. എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരാജയമായ ഇബ്രാഹിംകുഞ്ഞിന്റെ പ്രവര്‍ത്തനശൈലി തന്നെയാണ് എതിരാളികള്‍ക്ക് പ്രധാന പ്രചരണായുധം.
മന്ത്രിയുടെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലും വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും ഇബ്രാഹിം കുഞ്ഞുമായുള്ള പോര് യുഡിഎഫിനെ കാര്യമായി ബാധിക്കുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍ ജമാല്‍ മണക്കാടന്‍ ഇക്കുറി മത്സര രംഗത്തില്ല. മന്ത്രിയെപ്പേടിച്ച് പിന്‍മാറിയതാണെന്നും അണിയറ സംസാരമുണ്ട്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് ജമാല്‍ മണക്കാടന്‍ മത്സരിക്കുമെന്നും അതാണ് ഇക്കുറി നഗരസഭയിലേക്കില്ലാത്തതെന്നും മണക്കാടന്റെ അനുയായികള്‍ പറയുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള പോര് കളമശ്ശേരിയില്‍ യുഡിഎഫിന്റെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം വ്യവസായ ശാലകളുള്ള പ്രദേശം കൂടിയാണിവിടം. പെതുമേഖലയിലും സ്വകാര്യമേഖലയിലുമായി നൂറുകണക്കിന് വ്യവസായ ശാലകളാണ് മേഖലയിലുള്ളത്. പക്ഷേ സര്‍ക്കാരിന്റെ നയവൈകല്യവും അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കവയും മരണമണി കാത്തുകഴിയുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാസവള നിര്‍മ്മാണ ശാലയായ ഫാക്ട് തന്നെ ഏറ്റവും നല്ല ഉദാഹരണം. ഫാക്ടിനെ രക്ഷിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല എന്ന പരാതി നിലനില്‍ക്കുന്നു.
വ്യവസായ വകുപ്പ് കയ്യാളുന്ന ലീഗും ഫാക്ടിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഫാക്ട് മാത്രമല്ല പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. മോദി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ വ്യവസായ നയവും മറ്റും പ്രതീക്ഷയേകുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിഷേധ നയം തിരിച്ചടിയാവുകയാണ്.
മുസ്ലീം തീവ്രവാദ സംഘടനകളുമായി മന്ത്രി ഇബ്രാഹിംകുഞ്ഞിനുള്ള അടുപ്പം മണ്ഡലത്തില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്്്്. കളമശ്ശേരി ബസ്് കത്തിക്കല്‍ കേസില്‍ ഉള്‍്‌പ്പെട്ടവര്‍ക്ക്്് മന്ത്രി സംരക്ഷണം നല്‍കുന്നെന്ന ആരോപണം നിലനില്‍ക്കുന്നു. ചില വാര്‍ഡുകളില്‍ യുഡിഎഫിന്റെ ഒദ്യോഗിക സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ്്്് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ മന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം ഇതിനകം വിവാദമായിട്ടുണ്ട്്്. മന്ത്രിയോഗം ഇക്കുറി പാരജയത്തിലേക്ക്് നയിക്കുമെന്ന ഭീതിയാലാണ് കളമശ്ശേരിയില്‍ യുഡിഎഫ്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം, മുന്നണിക്കുള്ളിലെ അസ്വസ്ഥതകള്‍ എന്നിവ എല്‍.ഡി.എഫിനേയും ബാധിക്കുന്നു. വി.എസ് വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ള പ്രദേശമാണ് കളമശ്ശേരി. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അറിയപ്പെടുന്ന വി.എസ് പക്ഷക്കാര്‍ക്കെല്ലാം ജില്ലാക്കമ്മിറ്റി സീറ്റു നിഷേധിച്ചു.ഇതോടെ പ്രധാന പ്രവര്‍ത്തകര്‍ പലരും തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന്് വിട്ടുനില്‍ക്കുന്നു. സിപിഐക്ക്്് നല്‍കിയ സീറ്റുകളെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു. സിപിഎമ്മും സിപിഐയും പരസ്പരം വിശ്വാസമില്ലാത്ത നിലയിലാണ് പല ഡിവിഷനുകളിലും.
ബിജെപി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെ ഏറെ മുന്നേറിയിരിക്കുന്നു. മന്ത്രിയുടേയും യുഡിഎഫിന്റേയും അഴിമതി പ്രധാന പ്രചരണായുധമാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. വലിയ വിജയമായിരിക്കും പാര്‍ട്ടി ഇക്കുറി ഇവിടെ നേടുക എന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
















