Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീണ്ടകരയില്‍ വിഷയം സ്വന്തം മന്ത്രിതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:19 pm IST
in Kerala

കൊല്ലം: കരിമണല്‍ഖനനവും കെഎംഎംഎല്‍ നിയമനവും ഐആര്‍ഇ ഭൂമി കൈയേറ്റവുമടക്കം സംസ്ഥാനത്തൊട്ടാകെ വിവാദമുയര്‍ത്തിയ പ്രശ്‌നമേഖലയാണ് മന്ത്രി ഷിബുബേബിജോണിന്റെ സ്വന്തം പഞ്ചായത്ത്. കൊല്ലം ജില്ലയിലെ നീണ്ടകര, ചവറ പഞ്ചായത്തുകളില്‍ സജീവസാന്നിധ്യമായ മന്ത്രി തന്നെയാണ് ഇക്കുറി ബിജെപിയുടെയും ഇടത് പാര്‍ട്ടികളുടെയും പ്രധാന പ്രചാരണവിഷയം. മന്ത്രിയുടെ പഞ്ചായത്തായിട്ടും നീണ്ടകര ഇനിയും കരകയറിയിട്ടില്ല.

കൊടിയ വെള്ളക്കെട്ടിലാണ് ഒട്ടുമിക്ക കുടുംബങ്ങളുടെയും ജീവിതം. കടലും കായലുമൊക്കെയുണ്ടെങ്കിലും ഒരു തുള്ളി വെള്ളം കുടിക്കാന്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ശാസ്താംകോട്ട കായലില്‍ നിന്ന് വെള്ളമെത്തിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാക്കനി. റോഡില്ല, കൃഷിയില്ല, കമ്പനികളുടെ ചണ്ടിഡിപ്പോയാക്കി മാറ്റപ്പെട്ടുപോയ നാടാകെ കാന്‍സര്‍രോഗ ഭീതിയില്‍. കരിഞ്ഞുതൂങ്ങിയ തെങ്ങിന്‍ തലപ്പുകള്‍ പറയുന്നതാണ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വികസന കഥ.

തൊഴിലാളി നേതാവായിരുന്ന ബേബിജോണിന്റെ മകനെന്ന പകിട്ടിലാണ് ജനങ്ങള്‍ അന്ന് ഷിബുവിനൊപ്പം നിന്നതെങ്കിലും മുതലാളിമാര്‍ക്കൊപ്പമാണ് മന്ത്രി എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ നീണ്ടകര. കരിമണല്‍ഖനനത്തിന് സ്വന്തം ഭൂമി വിട്ടുകൊടുത്തവര്‍ പകരം ഭൂമിയോ കമ്പനി വാഗ്ദാനം ചെയ്ത തൊഴിലോ ഇല്ലാതെ തെരുവോരത്ത് കുടിപ്പാര്‍പ്പാരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. മന്ത്രി ഇനിയും ഈ നാട്ടുകാരുടെ മുന്നിലേക്ക് എത്തിയിട്ടില്ല.

ബംഗാള്‍ കഴിഞ്ഞാല്‍ ആര്‍എസ്പിയുടെ മണ്‍വെട്ടിയും മണ്‍കോരിയും കാണണമെങ്കില്‍ ഈ നാട്ടില്‍ വരണം. കഴിഞ്ഞകുറി ഷിബുവിന്റെ ആര്‍എസ്പിയും പ്രേമചന്ദ്രന്റെ ആര്‍എസ്പിയും രണ്ട് വള്ളത്തിലായിരുന്നു. ആകെ പതിമൂന്ന് വാര്‍ഡുള്ള നീണ്ടകരയില്‍ രണ്ട് കൂട്ടര്‍ക്കും രണ്ടുവീതം മെമ്പര്‍മാരെ നല്‍കിയ നാട്ടുകാര്‍ ഷിബുവിനെയും പ്രേമനെയും പിണക്കിയില്ല. കോണ്‍ഗ്രസിന് അഞ്ചായിരുന്നു അംഗബലം. ഷിബുവിന്റെ രണ്ടും കൂടിച്ചേര്‍ന്ന് ഒരാളിന്റെ ബലത്തിലാണ് യുഡിഎഫ് പഞ്ചായത്ത് ഭരിച്ചുതുടങ്ങിയത്. പിന്നെ പ്രേമചന്ദ്രനും കൂട്ടരും തോണിമാറിക്കയറിയതോടെ ആര്‍എസ്പിക്ക് സീറ്റ് നാലായി. സിപിഎമ്മിന് മൂന്നും ബിജെപിക്ക് ഒന്നും സീറ്റുണ്ട്. ബിജെപി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പഞ്ചായത്തിലെ പത്താംവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

തൊഴിലാളികള്‍ക്കെതിരായ മന്ത്രി ഷിബുവിന്റെ ഇടപെടലുകളാണ് പഞ്ചായത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചവറയിലെയും നീണ്ടകരയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സംഘടിത ക്രൈസ്തവസഭ ഏര്‍പ്പെടുത്തിയ മതവിലക്കിന് മന്ത്രിയടക്കമുള്ളവര്‍ പിന്തുണ നല്‍കിയത് തീരദേശത്ത് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനോപകരണങ്ങള്‍ നശിപ്പിക്കുകയും തൊഴിലാളികളെ കടലില്‍ ബന്ദികളാക്കുകയും ചെയ്തപ്പോഴും മന്ത്രിയോ എംപിയോ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ടായില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തോട്ടം തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് നീണ്ടകരയില്‍ മന്ത്രിക്കും യുഡിഎഫിനുമെതിരായ രാഷ്‌ട്രീയ പ്രചാരണായുധമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും മന്ത്രിയടക്കമുള്ളവര്‍ ഇനിയും പരസ്യപ്രചാരണത്തിന് രംഗത്തെത്താത്തത് ചുവരെഴുത്ത് കൃത്യമായി മനസ്സിലാക്കിയിട്ടാണെന്നാണ് എതിരാളികളുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.