പത്തനാപുരം: എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന് ഇരിക്കാനോ കഴിക്കാനോ സമയമില്ല. ഒന്നു മൂത്രമൊഴിക്കണമെങ്കില്‍പോലും സിപിഎം നേതാക്കളോട് ചോദിക്കേണ്ട അവസ്ഥ. പത്തനാപുരം നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ നടക്കുന്ന ചെറുകുടുംബയോഗങ്ങളില്‍ വരെ പങ്കെടുപ്പിച്ചാണ് ഗണേശനോട് സിപിഎം പഴയ പ്രതികാരം വീട്ടുന്നത്.
പല പഞ്ചായത്തുകളിലായി പത്തും പതിമൂന്നും യോഗങ്ങളിലാണ് ഗണേശന്‍ ദിവസവും പങ്കെടുക്കുന്നത്. പറ്റില്ല എന്നു പറയാന്‍ പറ്റാത്തതുകൊണ്ട് ഇത്തിരി വൈകിയാണെങ്കിലും എല്ലായിടത്തും ഓടിയെത്തും. ഇതിനുപുറമെ സിപിഎമ്മിന്റെ ഏരിയാ കമ്മറ്റി ഓഫീസില്‍ കൂടെക്കൂടെ വിളിച്ചു വരുത്തുന്നതും പതിവാണ്. പതിന്നാല് വര്‍ഷം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരു ഓഫീസില്‍ പോലും പോകാതിരുന്ന ആളാണ് ഇപ്പോള്‍ എരിയാ സെക്രട്ടറി വിളിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിയെത്തുന്നത്.
ഓരോ മേഖലയിലും ഓരോ തരത്തിലുളള പ്രസംഗമാണ് ഗണേശന്‍ നടത്താറുളളത്. മുസ്ലിം, ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ബീഫ് വിവാദവും വെളളാപ്പളളിയുമാണ് പ്രസംഗ വിഷയം. കഴിഞ്ഞവാരംവരെ ഏറ്റവും മോശപ്പെട്ട ഭരണമാണ് പത്തനാപുരം പഞ്ചായത്തില്‍ നടക്കുന്നത് എന്ന് പ്രസംഗിച്ചു നടന്ന ഗണേശന്‍ സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്താണ് എല്‍ഡിഎഫ് ഭരിക്കുന്ന പത്തനാപുരമെന്നാണ് ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്.
















