തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാതൃസമിതി സംഘടിപ്പിക്കുന്ന മാതൃശക്തി സംഗമത്തിന് ഇന്ന് തുടക്കം. രാവിലെ 10.30 തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കുന്ന പരിപാടിയുടെ ദീപപ്രേജ്ജ്വനം തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിര്‍വ്വഹിക്കും. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എസ്. രമാദേവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റിട്ട. അഡി. ചീഫ് സെക്രട്ടറി ജെ. ലളിതാംബിക മുഖ്യ പ്രഭാഷണവും രാഹുല്‍ ഈശ്വര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്യക്ഷന്‍ സി.കെ. കുഞ്ഞ് എന്നിവര്‍ പ്രഭാഷണവും നടത്തും. ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍, മേഖലാ സെക്രട്ടറി സജികുമാര്‍, മാതൃസമിതി വര്‍ക്കിങ് പ്രസിഡന്റ് സരോജ നായര്‍ എന്നിവര്‍ സംസാരിക്കും ജില്ലാ സെക്രട്ടറി എസ്. ജയകുമാര്‍ സ്വാഗതവും തങ്കമണി ടീച്ചര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: