മാടപ്പള്ളി: കേരള വണിക വൈശ്യസംഘത്തിന്റെ കുട്ടികളുടെ വിഭാഗമായ ബാലശലഭത്തിന്റെ നേതൃത്വത്തില്‍ ചങ്ങാതിക്കൂട്ടം പരിപാടി തുടങ്ങി. രക്ഷാധികാരി കെ.പി. രാധാകൃഷ്ണന്‍ ചെട്ടിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയായി. സി.എഫ്. തോമസ് എംഎല്‍എ മുഖ്യസന്ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, വനിതാ കമ്മിഷനംഗം ജെ. പ്രമീളാദേവി, എന്‍. അജിതന്‍ നമ്പൂതിരി, മന്ത്രി മാത്യു ടി തോമസ്, റോസ് ചന്ദ്രന്‍ എന്നവര്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു.
















